2016, ജനുവരി 19, ചൊവ്വാഴ്ച

മനസ്സ് പറയുന്നത്

ആത്മഹത്യ തോറ്റു  കൊടുക്കൽ ആണു
ഒളിച്ചോട്ടമോ ഭീരുത്വമോ അല്ല
നിങ്ങൾ ആണ് / ആയിരുന്നു
ശരി എന്ന് മാർക്കിടൽ ആണു
അപഹാസ്യങ്ങളെ ഉലയിലെ തീ ആക്കണം
മനസ്സിനെ അതിൽ ഉരുക്കിയെടുത്ത
കാരിരുമ്പ് ആക്കണം
അടിച്ചമർത്താൻ വരുന്നവന്റെ
തലയിൽ കയറി  ഉയരണം
പോരാട്ടത്തിനിറങ്ങുമ്പോൾ
ആദ്യം ജയിക്കേണ്ടത് അവനവനോട് തന്നെ
ഇല്ലെങ്കിൽ തോൽക്കേണ്ടി വരും
ഒരു ഫാനിലോ,ഉത്തരതിലോ
റെയിൽവേ പാളത്തിലോ
നീലച്ച ശരീരം കൊണ്ടോ
ഉത്തരം കൊടുക്കേണ്ടി വരും

.

4 അഭിപ്രായങ്ങൾ:

 1. എന്തുകാരണത്താലായാലും ആത്മഹത്യചെയ്യുന്നവരോട് എനിക്ക് അശേഷം ബഹുമാനമില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. എനിക്കും ഇല്ലാട്ടോ...അതാണ്‌ ഈ പോസ്റ്റിനു കാരണം ആയതും

   ഇല്ലാതാക്കൂ
 2. നിങ്ങൾ ആണ് ശരി എങ്കിൽ പിന്നെ അതെങ്ങിനെ തോറ്റു കൊടുക്കൽ ആകും? ആശയത്തിനും ചിന്തയ്ക്കും വ്യക്തത വരുമ്പോൾ കവിതയിൽ/ എഴുത്തിൽ അത് പ്രതിഫ ലിക്കും.
  കവിത കൊള്ളാം

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

ഉന്മാദം

വഴി നീളെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞപൂക്കൾ കത്തുന്ന വെയിലിൽ വിരിയുന്ന ഭ്രാന്ത് പൂക്കളിൽ നിന്നൊരു കിരണം നെറ്റിയെ തലോടുന്നു എന്റെ സിരകളിൽ ഭ്ര...