2016, മാർച്ച് 30, ബുധനാഴ്‌ച

"അമ്മാ ഇത് സാൾട്ട് ലെസ്സ് മംഗോ ട്രീ ആണു"
അപ്പോഴാണ് ഉപ്പുമാവിൽ ഉപ്പിടാൻ മറന്നെന്നു ഓർത്തത് . അല്ലെങ്കിലും ഈയിടെ ആയി അങ്ങനെ ആണ്. എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുമ്പോൾ ഇതൊന്നും എന്റെ കാര്യമല്ല എന്ന മട്ടിൽ ഒരിറങ്ങി പോക്ക് നടത്തും മനസ്സ്. അപ്പോൾ ചെറുതും എന്നാൽ ഒഴിച്ചു കൂടാനാകാത്ത പലതും മറക്കും.
തോന്നുമ്പോൾ ഇറങ്ങി പോയി കണ്ട കുന്നും മലയും താണ്ടി തിരിച്ചെത്തും , ഒന്നുമറിയാത്ത പോലെ ഞാൻ എങ്ങും പോയില്ലല്ലോ , ഇവിടെ തന്നെ ഉണ്ടായിരുന്നല്ലോ എന്ന് കോക്രി കാണിക്കും.പുഴയിൽ തുടിച്ചു കളിച്ചു വന്നതും , പേര മരത്തിൽ കേറിയതും നീണ്ടു കിടക്കുന്ന നെൽപാട വരമ്പിലൂടെ നടന്നു വന്നതും ഒക്കെ ഞാൻ ആണെന്നു കുറ്റപ്പെടുത്തും. വിരസമായ ദിവസങ്ങളിൽ മനസ്സിന്റെ ഇറങ്ങി പോക്കുകൾ ഒരു ഉണർവ് തരാറുണ്ട് എന്നത് സത്യമാകുമ്പോഴും ഇറങ്ങി പോക്കിനിടയിൽ മറന്നു പോകുന്നവ ഉണ്ടാക്കുന്ന പുകിലുകൾ ചെറുതല്ല.

കഴിഞ്ഞ ദിവസം " നീ എന്താ കറിയിൽ പഞ്ചസാര ഇടുന്നത് " എന്ന് ചോദിച്ചത് കേട്ടാണ് നോക്കിയത് . ഉപ്പിനു പകരം പഞ്ചസാര  സ്പൂണിൽ കോരി ഇടാൻ പോകുകായിരുന്നു.

" ഈ ലോകത്തൊന്നും അല്ലല്ലോ മാഡം ഈയിടെ ആയി , എല്ലാം തോന്നുംപടി ആണിപ്പോൾ ..ഉണ്ടാക്കി വെക്കുന്നതിൽ ഉപ്പില്ല മുളകില്ല. ശരിക്കും നിനക്കെന്തു പറ്റിയതാ പെണ്ണെ " എന്ന് ചോദിക്കുമ്പോൾ എന്താണ് പറയേണ്ടത് ?

വഴിയിൽ  കിടക്കുന്ന മഞ്ചാടിക്കുരു പെറുക്കുമ്പോൾ നിനക്ക് വട്ടുണ്ടോ കുറച്ചു എന്നിടക്കിടെ ചോദിക്കുന്നതാണ് അതിനു ഒരു ഉറപ്പു കൊടുക്കൽ ആകും മനസ്സിന്റെ ഓട്ടത്തെ പറ്റി  പറഞ്ഞാൽ. ഓർമ്മകൾക്ക് കാന്തശക്തിയാണു. വേണ്ട എന്ന് വിചാരിച്ചാലും നമ്മെ വലിച്ചു കൊണ്ട് പോകുന്നവ.ഇറങ്ങി പോക്കു തടയാൻ  ഓർമ്മകൾക്ക് ഒരു ചിത്രപൂട്ടിടണം. പക്ഷെ ഓർമ്മകൾ ഇല്ലാത്ത ജീവിതം എത്ര വിരസമായിരിക്കും . ഇനി ഒരിക്കലും തിരിച്ചു കിട്ടില്ലെന്നു ഉറപ്പുള്ളത് കൊണ്ടാകും ഓർമ്മകൾക്കു ഇത്രയേറെ മാധുര്യം .

കാലം എത്ര പെട്ടെന്നാണ് മുന്നോട്ടു പോകുന്നത് ...ഓർമ്മകൾക്ക് അതിലേറെ തെളിച്ചവും വരുന്നു .ചെറുപ്പത്തിൽ മുങ്ങികുളിച്ച് കളിച്ച പുഴയെ പറ്റി പറയുമ്പോൾ 'എന്തൊരു വിടൽസ് ആണു അമ്മാ , അത് പുഴ ആണ് പോലും തോട് എന്നു പോലും പറയാൻ പറ്റില്ല"  എന്ന് പറഞ്ഞു കളിയാക്കാൻ നേരം കണ്ടെത്തുന്നു പുതുതലമുറ. പുഴ വെള്ളം വറ്റി വരണ്ടാലും വലിപ്പം കുറയാത്ത ഓർമ്മകൾ ആണ് അതെന്നു എങ്ങനെ അറിയാൻ ആണു  ഈ നഗരവാസി.

10 അഭിപ്രായങ്ങൾ:

  1. മറുപടികൾ
    1. നന്ദി ..സന്ദർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും ..:)

      ഇല്ലാതാക്കൂ
  2. അവർക്ക് ഇതെല്ലാം വിടൽസ് ആണെന്നേ

    മറുപടിഇല്ലാതാക്കൂ
  3. “മുത്തശ്ശിക്കഥ കേൾപ്പിച്ചില്ല
    പൊട്ടൻതെയ്യം കാണിച്ചില്ല
    മണ്ണിലിറക്കിയില്ല
    മലയാളം തൊടീച്ചില്ല
    വേരുകളും കന്നിക്കൊയ്ത്തും
    പാവങ്ങളും അയൽക്കാരും
    കൺവെട്ടത്തേ വന്നില്ല
    കുറുന്തോട്ടിയും ശതാവരിയും
    തിരിച്ചറിഞ്ഞില്ല
    ആഴവും ഒഴുക്കും അനുഭവിച്ചില്ല
    മത്സരങ്ങളിൽ ഞാൻ
    ആർത്തിപുരണ്ട അമ്പ്
    ഉത്സവങ്ങളിൽ
    ആർക്കും കൈയെത്താത്തിടമ്പ്
    ചെറുപ്പത്തിലേ തന്നത്
    വാഷിങ്ങ്ടണിലേക്കുള്ള
    സ്വപ്നവിമാനത്തിന്റെ ടിക്കറ്റ്
    സിലിക്കൺ താഴ്വരയിൽ
    അമ്പതുനില ഫ്ലാറ്റിന്റെ
    തീറാധാരം...
    എന്നിട്ടിപ്പോൾ നിലവിളിക്കുന്നു
    മക്കൾ വൃദ്ധസദനത്തിലടച്ചെന്ന്...“

    വാട്സാപ്പിൽ നിന്നും കിട്ടിയ രചനയാണ്‌. ആര്‌ എഴുതിയതെന്ന് അറിയില്ല. വളരെ അർത്ഥമുള്ളത്. നാട്ടിൻപുറത്തിന്റെയും പ്രകൃതിയുടെയും നന്മയെയെല്ലാം നശിപ്പിച്ചവരാണ്‌ ഇന്നത്തെ മുതിർന്ന തലമുറ. എന്നിട്ട് ഓർമ്മകൾ അയവിറക്കിക്കൊണ്ടിരിക്കുന്നു. പുതിയതലമുറയ്ക്ക് അനുഭവിക്കേണ്ടതായ പ്രകൃതിയും നന്മയും സൗഭാഗ്യവുമെല്ലാം ഇല്ലാതാക്കിയിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. മലയാളി എന്നു പറയാൻ ഇഷ്ടപ്പെടാത്തവർക്കുള്ളത് - നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  5. മലയാളി എന്നു പറയാൻ ഇഷ്ടപ്പെടാത്തവർക്കുള്ളത് - നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  6. ഇത് എഴുതിയത് പ്രശസ്ത കവിയും ഗാനരചയിതാവുമായ ജിനേഷ് കുമാർ എരമം ആണ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇത് എന്റെ വീട്ടിൽ നടന്ന സംഭവം ഞാൻ എഴുതിയത്. അതും നാലു വർഷങ്ങൾക്ക് മുമ്പേ..നിങ്ങൾ പറയുന്നയാൾ ആരെന്നു എനിക്കറിയില്ല..അങ്ങനെ ഒരു പോസ്റ്റ് ഉണ്ടെങ്കിൽ ഇവിടെ ലിങ്ക് കൊണ്ട് വന്നിടുക

      ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...