2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

മടക്കിമില്ലാബിന്ദുവിൽ എത്തി നിൽക്കുകയാണ്
കടന്നു വന്ന വഴികൾ അടയാളം പോലും
അവശേഷിപ്പിക്കാതെ ഇരുൾ  മൂടിയിരിക്കുന്നു
സൂചനാഫലകങ്ങൾ മാഞ്ഞിരിക്കുന്നു
വഴികാട്ടികളായി ആരുമില്ല
തിരിച്ചു പോക്കു അസാധ്യമാകുമ്പോൾ
ജീവിതരണഭൂമിയിൽ ജയിച്ചു മുന്നേറാൻ
എനിക്ക് വേണം ഒരു തേരാളിയെ
ഗീതോപദേശം തന്നു മനസ്സിനെ സജ്ജമാക്കാൻ!!

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

വാശി

ഒറ്റക്കിരിപ്പാണ് ഒന്നിച്ചൊരേ,
വാശിപ്പുറത്തു നാം
പണ്ടു നമ്മൾ പരസ്പരം 
ജയിപ്പിച്ച സ്നേഹമല്ലോ 
തോറ്റു പോകുന്നു..

കൂട്ടിമുട്ടട്ടേ നിശ്വാസമേഘങ്ങൾ, 
പെയ്തിറങ്ങട്ടെ പരിഭവപ്പെരുമഴ.. 
രണ്ടു ലോകത്തിരുന്നൊന്നിച്ചു 
നനയാം നമ്മുക്കിനി!

 

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...