2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

പാഴ്വാക്ക്


ഒരു കാള്‍ അല്ലെങ്കില്‍ ഒരു മെസ്സേജ് അതിനപ്പുറം ഞാനുണ്ടാകും 
അകലെയുള്ള സുഹൃത്തിന്റെ വാക്കുകള്‍ 
പ്രശ്നങ്ങളുടെ ചതുപ്പില്‍ ‍ താണു പോകുമ്പോള്‍ ‍ എത്തിപിടിക്കാന്‍  ഒരു കൈ
ഒരാശ്വാസം ആയിരുന്നു വാക്കുകള്‍ 
പക്ഷെ കുറച്ചു വാക്കുകള്‍ക്ക് അപ്പുറത്തേക്ക്
 ആത്മാര്ത്ഥത ഉണ്ടായിരുണോ അതിനു ?
ഉണ്ടായിരുന്നെങ്കില്
ചുറ്റും കറുപ്പും അതില്നിറയെ വെളുത്ത ചോദ്യ ചിഹ്നങ്ങളും ആയി
ജീവിതം ഒരു  പ്രഹേളിക ആയി മുന്നില്നില്‍ക്കുമ്പോള്‍  അതിനുത്തരം
കണ്ടുപിടിക്കാന്‍ ഒരു സഹായം ആവശ്യമുള്ളപ്പോള്‍
എന്റെ കാളുകളും മെസ്സജുകളും അവഗണിക്കപ്പെടുമായിരുന്നോ?
വീണ്ടും ഒരു friendship day ..
ഇന്ബോക്സില്വന്നു വീണ ഒരു പിക്ചര്‍ മെസ്സേജ്
അയച്ച ആളുടെ പേര് കണ്ടപ്പോള്‍  നോക്കാന്‍ തോന്നിയില്ല
കൈകള്‍ അറിയാതെ ഡിലീറ്റ് കീയിലേക്ക് നീങ്ങി... 

8 അഭിപ്രായങ്ങൾ:

 1. പാഴ്വാക്കിലൂടല്ലൊ പിഴക്കുന്നു നമ്മളീ
  കീഴ്വഴക്കങ്ങളളക്കാത്ത ചാറ്റില്‍!

  എന്നാലും...പാടെ കളയണ്ടായിരുന്നു....പുതിയ വാക്കുകളെന്തായിരുന്നു എന്നൊന്നു നോക്കാമയിരുന്നു...
  ചിലപ്പോളതു പാഴായി, പതിരായി പോയില്ലെങ്കിലൊ?
  ഭാവുകങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 2. സത്യം!! ഈ ഡേ എന്നല്ല, ഗ്രീറ്റിംഗ് കാര്‍ഡ് കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍വേണ്ടി ഉണ്ടാക്കിയെടുത്ത എല്ലാ ഡെയ്സിനെയും ഞാന്‍ വെറുക്കുന്നു. കൂട്ടുകാരെ ഓര്‍ക്കാന്‍ പ്രത്യേകമായി ഒരു ദിവസം!! തേങ്ങാക്കൊല!! ഈ ജാഡ തുറന്നുകാട്ടിയ പോസ്റ്റിന് അഭിനന്ദനങ്ങള്‍!!

  മറുപടിഇല്ലാതാക്കൂ
 3. മനസ്സിലായി മനസ്സിലായി
  ചൂടുവെള്ളത്തില്‍ വീണ പൂച്ച :)

  മറുപടിഇല്ലാതാക്കൂ
 4. A true friend is one who walks in when rest of the world walks out!!.... good one suma chechi. good luck

  മറുപടിഇല്ലാതാക്കൂ
 5. അതെ എല്ലാം കൃത്രിമം ആകുമ്പോള്‍ ......................................
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. i feel going by one's intuitions never leads to regrets.. u have deleted by instinct.. it was meant to never reach you.. and i feel u havent missed much:)
  (sorry for being late, suma)

  മറുപടിഇല്ലാതാക്കൂ
 7. lataaa vanthalum stylaaa varanam...u came in style...so no need of sorry dear pygmaa...:)

  മറുപടിഇല്ലാതാക്കൂ
 8. ആരോ എഴുതിയ വാക്കുക്കള്‍ ..simply fwrding it..mst often widout reading ...ഓരോരോ forward msga കണ്ടാല്‍ തോന്നും ദൈവമേ സ്വന്തം അച്ഛനേം അമ്മേം കാട്ടിലും ഇവരൊക്കെ ആണോ നമ്മളെ care ചെയ്യുനതെന്ന് ...

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...