"പെണ്ണുങ്ങള്‍ നേരത്തെ കാലത്തേ എഴുനേറ്റു വിളക്ക് കൊളുത്തണം.എന്നാലേ വീട്ടില്‍ ഐശ്വര്യം വരൂ.."
മുടി വാരിക്കെട്ടി അടുക്കളയിലേക്കു നടക്കുമ്പോള്‍ പിറുപിറുത്തു " എന്റെ ഉറക്കം കളഞ്ഞു ഒരു ഐശ്വര്യാ റായിയും ഇങ്ങോട്ട് വരണ്ട. വീട്ടിലെ പാത്രം കഴുകലും അടുക്കള വൃത്തിയാക്കലും ഒക്കെ കഴിഞ്ഞു 12 മണി ആകുമ്പോള്‍ ആണ് ഒന്ന് നടു നിവര്‍ക്കുന്നെ. എന്നിട്ട് കാലത്ത് 4 മണിക്ക് എഴുന്നേറ്റു ഐശ്വര്യം ഉണ്ടാക്കാന്‍ പോകാന്‍ ..എന്നെ കൊണ്ട് പറ്റുല്ല."
4 മണിക്ക് എഴുന്നേറ്റു വിളക്ക് കൊളുത്തി ലളിത സഹസ്രനാമം ജപിക്കുന്ന ഇല്ലത്തെ ആതോലമ്മയുടെ മുഖം ആണ് മനസ്സില്‍ തെളിഞ്ഞത് .അമ്പലത്തിലെ പടചോര്‍ കൊണ്ട് വിശപ്പടക്കുന്ന അവരുടെ മുഖത്തെ ദൈന്യത.
കാലത്ത് എഴുനേറ്റു വിളക്ക് വെച്ചാല്‍ ഐശ്വര്യം വരുമത്രേ. ഇതൊക്കെ പറഞ്ഞുണ്ടാക്കിയവരെ മുക്കാലിയില്‍ കെട്ടി ചാട്ടവാറിനു അടിക്കണം
കാലത്ത് എഴുനേറ്റു വിളക്ക് വെച്ചാല്‍ ഐശ്വര്യം വരുമത്രേ. ഇതൊക്കെ പറഞ്ഞുണ്ടാക്കിയവരെ മുക്കാലിയില്‍ കെട്ടി ചാട്ടവാറിനു അടിക്കണം
"വൈകുന്നേരം വെക്കാന്‍ അരി ഇല്ല"
"കഴിഞ്ഞാഴ്ച അല്ലെ 5 കിലോ അരി കൊണ്ട് വന്നത് തീര്‍ന്നോ അപ്പോഴേക്കും? "
" എനിക്ക് വേറെ പണി ഒന്നുമില്ലല്ലോ, വെറുതെ ഇരിക്കുമ്പോള്‍ അരി വാരി തിന്നുകയല്ലേ "
പുഴുങ്ങി മുന്നില്‍ വെച്ച് വാരി വിഴുങ്ങുമ്പോള്‍ ഒന്നും ഓര്‍മ കാണില്ല..തീര്‍ന്നു എന്ന് പറഞ്ഞാല്‍ അപ്പോഴേക്കും തുറക്കും കുറുപ്പിന്റെ കണക്കു പുസ്തകം .
"വെറുതെ അല്ല നിന്റെ ജീവിതം പച്ച പിടിക്കാത്തത്, എന്ത് ചോദിച്ചാലും തര്‍ക്കുത്തരം "
എന്റെ ജീവിതം അല്ലെ അത് ഞാന്‍ ഫുട്ബോള്‍ പോലെ ഉരുട്ടും ചപ്പാത്തി പോലെ പരത്തും എന്നൊക്കെ മോഹന്‍ലാല്‍ ഡയലോഗ് പറയാന്‍ വന്നു .പക്ഷെ ഉള്ളിലുള്ള ഈര്‍ഷ്യ അടക്കി പിടിച്ചു കത്തുന്ന അടുപ്പിലേക്ക്
പച്ച വിറകു കുത്തിക്കേറ്റി .അടുക്കള നിറയുന്ന പുക ..അത് എന്റെ കണ്ണിലേക്കും മൂക്കിലെക്കും കയറി ഒന്നും കാണാന്‍ പറ്റാതെ ആയപ്പോള്‍ ഞാനും മോഹിച്ചു ..അതുപോലൊരു പുകച്ചുരുള്‍ ആയി മാറാന്‍ ..എന്നിട്ട് വിലക്കുകളും വിലങ്ങുകളും ഇല്ലാതെ അനന്തമായ ആകാശത്ത് പറന്നു നടക്കാന്‍ ..
That's really some bold statements...liked the sarcasm in it:-)
മറുപടിഇല്ലാതാക്കൂ"വെറുതെ അല്ല നിന്റെ ജീവിതം പച്ച പിടിക്കാത്തത്,
മറുപടിഇല്ലാതാക്കൂഗള്ഫിലൊക്കെ “പച്ച” എന്ന് പറയണത് പാക്കിസ്ഥാന്‍കാരെയാണത്രെ ;)
ഇങ്ങനെ വികാരഭരിതയാവാതെ, അമര്‍ഷം കണ്ട്രോളൂ. കൂള്‍ കൂള്‍
ഇങ്ങനൊക്കെ പറയുന്നവരും ചെയ്യുന്നവരും ഇല്ലെന്നുള്ളതാണ്. ഹ്മം..കൊള്ളാം!
wah... short, simple but strong ...
മറുപടിഇല്ലാതാക്കൂvery well done!
wowoowow suma kutty...that was awesome..enjoyed reading it.
മറുപടിഇല്ലാതാക്കൂ"ഞാന്‍ എന്നെ തേടിയുള്ള യാത്രയില്‍..."
മറുപടിഇല്ലാതാക്കൂവര്ത്തമാന കാലം ചിന്താവിഷയമാക്കുന്നത് നല്ലതു തന്നെ.
നന്മകള്‍ നേരുന്നു.
you can do better
മറുപടിഇല്ലാതാക്കൂസ്വാതന്ത്ര്യം മനസ്സിനാകട്ടെ.. ചിന്തിച്ചു നോക്കിയാൽ പുകച്ചുരുളുകൾക്കുപോലും സ്വാതന്ത്ര്യമുണ്ടോ...!!! ഇനിയും എഴുതുക..
മറുപടിഇല്ലാതാക്കൂ