2011, ജൂലൈ 29, വെള്ളിയാഴ്‌ച

ദി സൈക്കിക് പവര്‍


ബോറന്‍ അക്കങ്ങളില്‍ നിന്നുമുള്ള രക്ഷപെടല്‍ ആണ് ബ്രൌസിംഗ് പലപ്പോഴും ..
അങ്ങനെ നെറ്റിന്റെ മായാലോകത്ത് അലഞ്ഞു തിരിയുന്നതിടയില്‍ ഒരു ആര്‍ട്ടിക്കിള്‍ വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ആദ്യത്തെ ലഡ്ഡു പൊട്ടി.
നമ്മുടെ subconscious mind,  അതിനെ വരുതിക്കുള്ളില്‍ ആക്കി psychic power ഡെവലപ്പ് ചെയ്യാന്‍ കഴിയുമെന്നും അതിലൂടെ മറ്റുള്ളവരുടെ ചിന്തകളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും ആയിരുന്നു ആ ലേഖനം..കഴിഞ്ഞ 15 വര്‍ഷമായി മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കാന്‍ ശ്രമിച്ചിട്ട് നടക്കാത്തത് ഈ പവര്‍ ഡെവലപ്പ് ചെയ്താല്‍ നടക്കുമെന്ന തോന്നിയപ്പോള്‍ എന്റെ മനസ്സില്‍ അടുത്ത ലഡ്ഡു പൊട്ടി. 
ഇതിനൊക്കെ ആകെ വേണ്ടത്  concentration and visualization &  Removing blocks ..
ഈസി ..ഈസി..മനസ്സില്‍ തുടരെ തുടരെ പൊട്ടലുകള്‍ ..
concentration  കിട്ടാന്‍ meditation  ചെയ്താല്‍ മതിയല്ലോ.
നാളെ തിങ്കളാഴ്ച,  നല്ല ദിവസം നാളെ തന്നെ തുടങ്ങാം..
രാവിലെ 4 മണിക്ക് എഴുന്നേറ്റു..മുഖവും കയ്യും കാലുമൊക്കെ കഴുകി വന്നു പതുക്കെ ലൈറ്റ് ഇട്ടു
ടോം & ജെറിയിലെ ടോമിനെ പോലെ തലക്കടിയില്‍ കൈ  വെച്ചുറങ്ങുന്ന കണവന്‍ ഒറ്റ കണ്ണിട്ടു ഒരു നോട്ടം. 5 .30 നു അലാറം അടിച്ചാല്‍ അത് ഓഫ്‌ ആക്കി വീണ്ടും മൂടിപുതച്ചു കിടക്കുന്നയാല്‍ ആണ് ഇത്ര നേരത്തെ ..
'ങ്ങും ' ചോദ്യം 'ച്ചും' പല്ലി ചിലക്കുന്ന ശബ്ദം മറുപടി
അലമാരിക്ക് മുകളില്‍ വെച്ചിരിക്കുന്ന പായ എടുത്തു കിഴക്കോട്ടു ആയി നിലത്തു വിരിച്ചു
സ്പ്രിംഗ് കട്ടില്‍ ഇളകിയതു പോലെ ചാടി എഴുനേല്‍ക്കുന്നു ഉറങ്ങുന്ന ആള്‍ ..മുഖത്ത് ഇവളുടെ നട്ട് വീണ്ടും loose ആയോ എന്നാ ഭാവം
" നീ എന്താ ചെയ്യാന്‍ പോകുന്നെ"
" meditation "
"ങ്ങും " വീണ്ടും ചോദ്യം
" ഒന്നുല്യ concentration കിട്ടുന്നില്ല ..ഓഫീസില്‍ കോസ്റ്റ് ഷീറ്റ്‌ ഉണ്ടാക്കിയതെല്ലാം ഉല്ട്ട പുല്ട്ട..അതുകൊണ്ട് ഇങ്ങനെ ചെയ്താല്‍ ശരി ആകുമെന്ന് നെറ്റില്‍ വായിച്ചു"
പച്ച കള്ളം ആണ് കാലത്ത് തന്നെ പറയുന്നത്..ശരിക്കും എന്തിനാ ചെയ്യുന്നേ എന്നുപറഞ്ഞാല്‍ ചോക്ലേടിന്റെ പരസ്യത്തിലെ പോലെ meditation ചെയ്യാതെ തന്നെ എന്നെ പുറം കാല്‍ കൊണ്ട് വായുവില്‍ നിര്‍ത്തും
" എന്ത് കുന്തം വേണേലും ചെയ്തോ പക്ഷെ ലൈറ്റ് ഓഫ്‌ ചെയ്യു എനിക്കുറങ്ങണം "
അല്ലെങ്കിലും കണ്ണടച്ച് ധ്യാനിക്കുന്നതിനു ലൈറ്റ് എന്തിനാ..ലൈറ്റ് ഓഫ്‌ ചെയ്തു..
മനസിനെ ഏകാഗ്രമാക്കാന്‍ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കണം..മനസ്സില്‍ വരുന്നത് ഫേസ് ബുക്കിന്റെ ഹോം പേജ്
ഈശ്വര concentration എല്ലാം പോകും ഇപ്പോള്‍..പാരയും എതിര്പാരയും
erase ..erase ..erase
കഷ്ടപ്പെട്ട് "ॐ " എന്ന് മനസ്സില്‍ വരുത്തി തുടങ്ങി..തുടക്കത്തിലേ ഒരു വിഷമം മാത്രം പിന്നെ എല്ലാം സുഗമം
ദിവസങ്ങളുടെ അധ്വാനം ..എന്തൊക്കെയോ പവര്‍ വന്നു എന്ന് സ്വയം തോന്നി തുടങ്ങിയപ്പോള്‍ ഒന്ന് പരീക്ഷിക്കാന്‍ മോഹം
ടെസ്റ്റിംഗ് object കാലിന്മേല്‍ കാല്‍ കയറ്റി വെച്ച് പേപ്പറില്‍ കണ്ണും നട്ടിരിക്കുന്നു
scanning ..targetting object ..attack
"വായിച്ചതു മതി പേപ്പര്‍ എനിക്ക് താ" sending telepathic മെസ്സേജ്
അടുത്ത നിമിഷം , എന്റെ നേര്‍ക്ക്‌ നീളുന്ന പേപ്പര്‍!!!!!!!!
hurray ...eureka ...
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യ!!!!!!!!!!!!


(വാല്‍കഷണം : പവര്‍ ഒക്കെ വന്ന സ്ഥിതിക്ക് ഇനി സുമിത്രാനന്ദസ്വാമിനി എന്ന പേരില്‍ ഒരു സുമിത്രാനന്ദ ആശ്രമം തുടങ്ങിയാലോ എന്നൊരു ആലോചന...സഖ്യകളോട് മല്ലിടാതെ സംഖ്യകള്‍ ഉണ്ടാക്കാം!!!!!!!!)

10 അഭിപ്രായങ്ങൾ:

 1. meditation okke cheythu vattayi alle---power kooduthal undelle---nammude nattile kure politiciansine onnu thattamo????? manassinte power use cheythu------ayudham onnum use cheyyathondu thelivum undavilla---pls try---cheers

  മറുപടിഇല്ലാതാക്കൂ
 2. മാതേ സുമിത്രനന്തേ... FB.യില്‍ ആരൊക്കെയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നു താങ്കളുടെ homepageil ...... ശും..... concentration പോയി :P ഇതെങ്ങാനും ഫലിച്ചാല്‍ പിന്നെ ഭാര്യമാരുടെ കാര്യം കുശാല്‍ ആയി ;)gudluck

  മറുപടിഇല്ലാതാക്കൂ
 3. Hey its a science, you just need to learn the trick to get it working :D. Now that you know how to, pls share the secret with me Suma. Enik adiyantharam aayi chillare thataan und.

  Made a good read, cheers.

  മറുപടിഇല്ലാതാക്കൂ
 4. eee Sumine kondu thoottu!
  ini aarokke enthokke ivde cheyyumo entho!
  - nannayi ...:)

  മറുപടിഇല്ലാതാക്കൂ
 5. njaanum naale 4am alarm set cheythu..
  ennittu venam ravile "chaaya ittu kondu varoo bedil eykku" ennu sthiramaayi programming cheyyaan:)
  "ngum" and "chum" hahha just loved it
  humour nannayi inagunnu sumaykku.. cheers:)

  മറുപടിഇല്ലാതാക്കൂ
 6. എല്ലാം കഴിഞ്ഞ് ഉറക്കമുണര്‍ന്നപ്പോ സമയം എത്രയായി?
  അതെഴുതാഞ്ഞത് കഷ്ടായി.

  ഓരോരോ ആശകളേ! നടക്കൂല മക്കളേ.....
  ന്തായാലും ചിരിക്കാനുള്ള വകുപ്പുണ്ടായിരുന്നു പോസ്റ്റില്‍ :)

  മറുപടിഇല്ലാതാക്കൂ
 7. സുമിത്രനന്ദ ദേവി ഇഷ്ടായി ഇഷ്ടായി

  മറുപടിഇല്ലാതാക്കൂ
 8. ആദ്യ സന്ദര്‍ശനം ഇവിടെ
  എഴുത്ത് ശൈലി ഇഷ്ടായി
  എന്തായാലും ചിരിക്കു വക
  നല്‍കുന്ന പോസ്റ്റ്‌. വീണ്ടും
  എഴുതുക അറിയിക്കുക ഓപ്പ
  fb തുടങ്ങിയവയില്‍ notify
  ചെയ്യുക. വീണ്ടും കാണാം

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...