2011, നവംബർ 15, ചൊവ്വാഴ്ച

എന്റെ ആകാശം


മോഹങ്ങള്‍ തീരാത്ത മനസിന്റെ വേദന അറിയണോ ചലനമറ്റ എന്റെ നെഞ്ചോട്‌ ചെവി ചേര്‍ത്ത് വെക്കു
എന്റെ ചിറകുകള്‍ക്ക് വിലങ്ങായി, കാലുകള്‍ക്ക് തടസ്സമായി
ആകാശത്തിനു നെടുകയും കുറുകയും വൈദ്യുത കമ്പികളും മൊബൈല്‍ ടവെരുകളും നിറച്ചു വെച്ച നിങ്ങള്‍ അറിയണം ആ വേദന
കാറ്റിനെക്കാള്‍ വേഗത്തില്‍ ചിറകു വിടര്‍ത്തി പറക്കാന്‍ മോഹിച്ച ഞാന്‍ കമ്പികളില്‍ തൂങ്ങി  കിടക്കുന്നത്  നിങ്ങള്‍ എന്റെ ആകാശം തട്ടിയെടുത്തത് കൊണ്ടല്ലേ..എനിക്കെന്റെ ആകാശം തിരിച്ചു വേണം..ചേക്കേറാന്‍ ചില്ലകളും
പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവും ഉടയതമ്പുരാന്‍ വീതം തന്നതാണ്
മാളങ്ങള്‍ കൊത്തി മറിച്ചു കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ പണിതു..ആകാശത്ത് വിലങ്ങുകള്‍ തീര്‍ത്തു..
മനസ്സ് വിങ്ങുന്നു...ആ വിങ്ങല്‍ അറിയാന്‍ എന്റെ നെഞ്ചോട്‌ ചേര്‍ന്നു നില്‍ക്കൂ..
എല്ലാം നഷ്ടപെട്ടവന്റെ വേദന അത് വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്കാവില്ല..

10 അഭിപ്രായങ്ങൾ:

  1. വേദന..വേദന....
    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. അമ്മയെ കൊടുംവേദന കൊണ്ടു കരയിച്ചു ജനിക്കുന്ന മനുഷ്യനില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കാമൊ?

    മറുപടിഇല്ലാതാക്കൂ
  3. nannayi suma.. nenchod chernnu ninnu nokkaam alleee, namukku pattunna poley

    മറുപടിഇല്ലാതാക്കൂ
  4. sathyam sumechi.... paambukalk malavum, pavavakalk akashavum, manushya putran malsarich vetii pidich kondirikunnu.... kanne madanguka!!!!... realy touching .

    മറുപടിഇല്ലാതാക്കൂ
  5. വേദന മനസ്സിലാകുന്നു, കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  6. അങ്ങിനെ ഇപ്പൊ പറക്കണ്ടാ ...ഞങ്ങള്‍ മനുഷ്യര്‍ക്കുള്ളതാണ് ഈ ലോകം മുഴുവന്‍ ...!

    മറുപടിഇല്ലാതാക്കൂ
  7. നന്നായി അവതരിപ്പിച്ച ഒരു ആശയം! അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...