പുറത്തു കത്തിയുരുകുന്ന മീനസൂര്യന്‍.തിളയ്ക്കുന്ന പകലിലും മുറിയില്‍ അരിച്ചു കയറുന്ന തണുപ്പ്. കനത്തു നില്‍ക്കുന്ന നിശബ്ദതക്കിടയില്‍ കേള്‍ക്കുന്ന എന്റെതല്ലാത്ത നിശ്വാസം.വാതിലിനിടയിലും അലമാരിയുടെ വിടവിലും ഒളിച്ചു കളിക്കുന്ന നിഴലുകള്‍. ഒരു കയ്യെത്തും അകലത്തു തന്നെ നീ ഉണ്ടെന്നു എന്നെനിക്കറിയാം . കാലൊന്നിടറിയാല്‍, ഒന്ന് വീണാല്‍ നിന്റെ കയ്യിലെ കയര്‍ എന്റെ കഴുത്തില്‍ കുരുങ്ങുമെന്നും അറിയാം. എങ്കിലും എനിക്ക് ഭയമില്ല.
ചെയ്തു തീര്‍ക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. കാലുകള്‍ ഇടറാതെ അതിനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ വീഴ്ച കാത്തു നില്‍ക്കുന്ന നിന്നെ കാണുമ്പോള്‍ എനിക്ക് ചിരിക്കാന്‍ തോന്നുന്നു. ആ ചിരി പൊട്ടിച്ചിരി ആയി,അട്ടഹാസമായി പിന്നെ ദൈന്യതയാര്‍ന്ന തേങ്ങല്‍ ആയി ഒതുങ്ങുമ്പോള്‍ ഘനീഭവിച്ച നിന്റെ മുഖത്തെ ചിരി ഒന്നു കൂടെ വിടരുന്നു.
ചിരിക്കുന്ന നിന്റെ മുഖം കാണുമ്പോള്‍ എന്നിലെ അമര്‍ഷം, ഒരു അഗ്നിപര്‍വതം പോലെ പൊട്ടുമ്പോള്‍ പുഞ്ചിരിയോടെ ആ കയര്‍ കയ്യിലെടുത്തു എന്റെ നേര്‍ക്ക് നീ നോക്കുമ്പോള്‍ ഉറച്ചു പോയ കാലുകള്‍ വലിച്ചെടുത്തു എന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നു. ഇനിയും നമുക്ക് ഈ തൊട്ടുകളി തുടരാം. കളി മതിയാക്കണം എന്ന് എനിക്ക് തോന്നുന്നതുവരെ.