പുറത്തു കത്തിയുരുകുന്ന മീനസൂര്യന്‍.തിളയ്ക്കുന്ന പകലിലും മുറിയില്‍ അരിച്ചു കയറുന്ന തണുപ്പ്. കനത്തു നില്‍ക്കുന്ന നിശബ്ദതക്കിടയില്‍ കേള്‍ക്കുന്ന എന്റെതല്ലാത്ത നിശ്വാസം.വാതിലിനിടയിലും അലമാരിയുടെ വിടവിലും ഒളിച്ചു കളിക്കുന്ന നിഴലുകള്‍. ഒരു കയ്യെത്തും അകലത്തു തന്നെ നീ ഉണ്ടെന്നു എന്നെനിക്കറിയാം . കാലൊന്നിടറിയാല്‍, ഒന്ന് വീണാല്‍ നിന്റെ കയ്യിലെ കയര്‍ എന്റെ കഴുത്തില്‍ കുരുങ്ങുമെന്നും അറിയാം. എങ്കിലും എനിക്ക് ഭയമില്ല.
ചെയ്തു തീര്‍ക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ട്. കാലുകള്‍ ഇടറാതെ അതിനു വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ വീഴ്ച കാത്തു നില്‍ക്കുന്ന നിന്നെ കാണുമ്പോള്‍ എനിക്ക് ചിരിക്കാന്‍ തോന്നുന്നു. ആ ചിരി പൊട്ടിച്ചിരി ആയി,അട്ടഹാസമായി പിന്നെ ദൈന്യതയാര്‍ന്ന തേങ്ങല്‍ ആയി ഒതുങ്ങുമ്പോള്‍ ഘനീഭവിച്ച നിന്റെ മുഖത്തെ ചിരി ഒന്നു കൂടെ വിടരുന്നു.
ചിരിക്കുന്ന നിന്റെ മുഖം കാണുമ്പോള്‍ എന്നിലെ അമര്‍ഷം, ഒരു അഗ്നിപര്‍വതം പോലെ പൊട്ടുമ്പോള്‍ പുഞ്ചിരിയോടെ ആ കയര്‍ കയ്യിലെടുത്തു എന്റെ നേര്‍ക്ക് നീ നോക്കുമ്പോള്‍ ഉറച്ചു പോയ കാലുകള്‍ വലിച്ചെടുത്തു എന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നു. ഇനിയും നമുക്ക് ഈ തൊട്ടുകളി തുടരാം. കളി മതിയാക്കണം എന്ന് എനിക്ക് തോന്നുന്നതുവരെ.
ചിരിക്കുന്ന നിന്റെ മുഖം കാണുമ്പോള്‍ എന്നിലെ അമര്‍ഷം, ഒരു അഗ്നിപര്‍വതം പോലെ പൊട്ടുമ്പോള്‍ പുഞ്ചിരിയോടെ ആ കയര്‍ കയ്യിലെടുത്തു എന്റെ നേര്‍ക്ക് നീ നോക്കുമ്പോള്‍ ഉറച്ചു പോയ കാലുകള്‍ വലിച്ചെടുത്തു എന്റെ ലക്ഷ്യത്തിലേക്ക് പ്രയാണം തുടരുന്നു. ഇനിയും നമുക്ക് ഈ തൊട്ടുകളി തുടരാം. കളി മതിയാക്കണം എന്ന് എനിക്ക് തോന്നുന്നതുവരെ.
സത്യമാണ്!! 'അവനു' ഏതു പൊള്ളുന്ന ചൂടിലും തണുപ്പാണ്...മരവിപ്പിക്കുന്ന തണുപ്പ്!!
മറുപടിഇല്ലാതാക്കൂതൊട്ടു കളി അല്ലല്ലോ? ഒളിച്ചു കളിയല്ലേ? തൊട്ടാല്‍ പിന്നെ ആ 'സ്പര്‍ശ വസന്തം' നിരന്തരം പ്രലോഭിപ്പിച്ചു കൊണ്ടേ ഇരിക്കും.... ഒളിച്ചു കളി നല്ലതാ...
ആശംസകള്‍...
Ennum koode, nizhalaayi oraal maathram...how long, how far do we run? :)
മറുപടിഇല്ലാതാക്കൂWell expressed sumee, keep the spirit on, kali mathiaakenam ennu thonum vere.
rangabodhamillatha oru komaliye pole avan varum --thodaan---why worry about him---ingore him and live happily---keep smiling, keep writing
മറുപടിഇല്ലാതാക്കൂഎത്ര ദൂരെ ഓടിയാലും, അതേ ദൂരത്തില്‍ അവനും ഉണ്ടാവും!!... അത് ഒരു ജീവിത യാഥാര്‍ത്ഥ്യം ആണ്. ജീര്‍ണ്ണ വസ്ത്രങ്ങള്‍ മാറുന്ന പോലെ സമയം ആവുമ്പോള്‍ ഒന്ന് മാറി മറ്റൊന്നായി വീണ്ടും ....... ഈച്ച ചത്തൊരു പൂച്ചയായീടുന്നു, ഈശ്വരന്റെ വിലാസങ്ങള്‍ ഇങ്ങനെ..... എന്ന പൂന്താനത്തിന്റെ വരികള്‍ മാത്രം മതി എല്ലാ ഭയവും മാറാന്‍!!.... good luck!!
മറുപടിഇല്ലാതാക്കൂ‘തണുത്തുഘനീഭവിച്ച നിശബ്ദത’. കാലത്തിനെ നിശ്ചലമാക്കുമ്പോൾ സംഭവിക്കുന്നത്. അമാനുഷികമായ പ്രത്യേകതകൾ. ഇതിന്റെ വികലമായ ദൃശ്യം ഭയത്തെ(മരണത്തെ) ക്ഷണിച്ചുവരുത്തും.
മറുപടിഇല്ലാതാക്കൂഅലമാരിയ്ക്കിടയിലും, വാതില്‍ പാളിക്കിടയിലും .... ഒരു വിഭ്രാന്തിയില്‍ എത്തിച്ചു, ശെരിക്കും എന്നെ!
മറുപടിഇല്ലാതാക്കൂആ സുഖമുള്ള ഭയം, ഞാന്‍ അറിഞ്ഞു.. വാക്കുകളും ചിന്തകളും പോയ ഒരു പോക്കേ!
വിഭ്രാന്തി, അത് തന്നെയാണ് എനിക്ക് തോന്നിയത്.. ഇത് വായിച്ചപ്പോള്‍.. നമിച്ചു സുമ!!
പിടി കൊടുക്കാതെ.. ഓടിച്ചു തളര്‍ത്തി, ഊറി ചിരിച്ചു, അമര്‍ഷത്തോടെ നോക്കി, ഈ കളി തുടരാം.. പിടി കൊടുക്കാതെ
പക്ഷെ ഇടയ്ക്ക് മാത്രം, എപ്പോളും വേണ്ട ട്ടോ ഈ മാതിരി കളികള്‍.. HUGS
അതി മനോഹരം ഇ വരികളിലെ വിസ്മയം..ഇവിടെ ആദ്യമായാണ്.. നല്ല വരികള്‍..
മറുപടിഇല്ലാതാക്കൂസ്നേഹാശംസകള്
ഞാൻ വായിച്ചപ്പോൾ കഥാപാത്രങ്ങളെ ആദ്യം തോന്നിയത് ഒരു ദുഷ്ടനായ ഭർത്താവിനേയും അയാളുടെ ഭാര്യയേയുമായിട്ടാ. ആ കയറെന്നുള്ളത് താലിയായിട്ടും..
മറുപടിഇല്ലാതാക്കൂമ്..
മറുപടിഇല്ലാതാക്കൂതൊട്ടുകളിയവസാനിപ്പിക്കാന് ഞാന്‍ മാത്രം തീരുമാനിക്കണമെങ്കില്‍ അപ്പുറത്തേയാള്‍ ഒരിക്കലും അവസാനിപ്പിക്കേണ്ടത് തന്നെ..