2012, മാർച്ച് 3, ശനിയാഴ്‌ച

ചില പരീക്ഷ ചിന്തകള്‍

സിദ്ദുവിന് ഇന്ന് പത്താം ക്ലാസ്സ്‌ പരീക്ഷ തുടങ്ങി. ആദ്യ ദിവസം തന്നെ കണക്ക് ആണ്.

കഴിഞ്ഞ വർഷം  അവന്‍ "amma  I  hate  maths " എന്ന്  പറയുമ്പോള്‍ ഒക്കെ  ഞാന്‍ സ്ഫടികത്തിലെ തിലകന്റെ ഡയലോഗ് എടുത്തു വീശുമായിരുന്നു
പിന്നീടു പിന്നീടു ചൂണ്ടുവിരല്‍ ഉയര്‍ത്തുമ്പോള്‍ തന്നെ അവന്‍ പറയും " മനസിലായി മുഴുവന്‍ പറയണ്ട". ഇപ്പോള്‍ കണക്ക് അവനു ഏറ്റവും ഇഷ്ടമുള്ള വിഷയം ആയി മാറിയതിനു നന്ദി പറയേണ്ടത് ചിന്മയ സ്കൂളിലെ ഗിരിജ ടീച്ചറിനോട് ആണ്.

അവനും ഞാനും കണക്കും തമ്മില്‍ ഒരു തരത്തിലും ഒന്നിച്ചു പോകില്ല എന്ന് മനസിലായപ്പോള്‍ ആണ് ട്യൂഷൻ  കൊടുക്കുന്നതിനെ കുറിച്ച് ആലോചിച്ചത്
കളിക്കാനുള്ള സമയം അതിനുവേണ്ടി പോകും എന്നതുകൊണ്ട്‌ ആദ്യം  അവനു ട്യൂഷൻ എന്നത് ചതുര്‍ഥി ആയിരുന്നു. എങ്കിലും കണക്ക് അവനെ പിന്നോട്ട് കൊണ്ട് പോകുന്നതിനെക്കുറിച്ച്  ബോധം ഉണ്ടായപ്പോള്‍ അമ്മ ടീച്ചറെ നോക്കിക്കോളുട്ടോ എന്ന പറഞ്ഞപ്പോള്‍ , ട്യൂഷൻ  സെന്റെരുകളിലെ കുട്ടികളുടെ ആധിക്യവും  വ്യക്തിപരമായി ശ്രദ്ധ കിട്ടില്ല എന്നതും ഇവന്  ക്ലാസ്സ്‌ എടുക്കാന്‍ വേണ്ടി മാത്രം ആയി ഒരാളെ കിട്ടാനുള്ള ഒരു പാട് അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ ആണ് ഒരു ടീച്ചറെ ഒത്തുകിട്ടിയത്. അത് എല്ലാ തരത്തിലും നന്നായി. ഇപ്പോള്‍ കണക്കിനെ വെറുത്തിരുന്ന അവനെ വിളിച്ചു  ക്ലാസ്സിലെ മറ്റുകുട്ടികള്‍  സംശയം തീര്‍ക്കുമ്പോള്‍ അതിന്റെ ഫുള്‍ ക്രെഡിറ്റും ടീച്ചര്‍ക്ക്‌ തന്നെ ആണ്.

ഞാന്‍ ഒരിക്കലും ഒരു പരീക്ഷാക്കാല  അമ്മ ആയിരുന്നില്ല. ഫ്രൂട്ട് ജൂസും ബൂസ്ടുമായി ഞാന്‍ അവനു കൂട്ടിരുന്നിരുന്നില്ല. പഠിക്കെടാ എന്നും പറഞ്ഞു അവന്റെ തലയില്‍ കേറാറില്ല.  ഇന്നലെ വൈകുന്നേരവും ഫുട്ബോള്‍ കളിയ്ക്കാന്‍ വിട്ടു. എങ്കിലും രാത്രി 11  മണിവരെയും കാലത്ത് നേരത്തെയും എഴുനേറ്റു അവന്‍ പഠിക്കുമ്പോള്‍ വേദന സംഹാരിയുടെ ബലത്തില്‍ കൂട്ടിരിക്കാന്‍ ഞാന്‍ തയ്യാറാകുമ്പോള്‍ അവന്‍ തന്നെ പറയും " അമ്മ കിടന്നോ, ഞാന്‍ ഒറ്റയ്ക്ക് പഠിച്ചോളും" . എന്റെ പാതി ഞാന്‍ നന്നായി ചെയ്തില്ല എങ്കിലും ദൈവത്തിന്റെ പാതി നന്നായി ചെയ്യാന്‍ ഞാന്‍ സരസ്വതി പൂജ നടത്തി കൈക്കൂലി കൊടുത്തിരിക്കുന്നു.

ഇന്ന് രാവിലെ പോകുന്നതിനു മുന്പായി അവനെ ചേര്‍ത്ത് നിര്‍ത്തി നെറ്റിയില്‍ ഒരുമ്മ കൊടുത്തു.എന്നേക്കാള്‍ വലുതായതുകൊണ്ട് കുനിച്ചു നിര്‍ത്തേണ്ടി വന്നു. ഒന്നും പറഞ്ഞില്ല അല്ലെങ്കിലും എന്ത് പറയാന്‍. അച്ഛന്റെ വക ബെസ്റ്റ് ഓഫ് ലക്ക് എന്ന് മൂന്ന് വാക്കുകള്‍   മാത്രം.

                       അവന്‍ പോയി കഴിഞ്ഞപ്പോള്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു പരീക്ഷക്കാലം ഓര്‍മയില്‍ വന്നു. മഞ്ഞപിത്തം വന്നു മരണത്തിനും ജീവിതത്തിനുമിടയില്‍ കിടന്നു ഊഞ്ഞാല്‍ ആടുമ്പോഴും  പരീക്ഷ എഴുതാന്‍ കഴിയാതിരുന്നതിന് കരഞ്ഞു കണ്ണുനീര്‍ വറ്റിയ ഒരു പെണ്‍കുട്ടിയെയും ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അവള്‍ക്കു നഷ്ടപെട്ട ഒരു വര്‍ഷത്തെ ജീവിതവും!!!

10 അഭിപ്രായങ്ങൾ:

 1. കഴിഞ്ഞ വര്ഷം അവന്‍ "amma I hate maths " എന്ന് പറയുമ്പോള്‍ ഒക്കെ ഞാന്‍ സ്ഫടികത്തിലെ തിലകന്റെ ഡയലോഗ് എടുത്തു വീശുമായിരുന്നു..... തിലകന് തെറ്റ് പറ്റി എന്ന് ഈ അടുത്ത കാലത്ത് ഫെയിസ്ബുക്ക് തെളിയിച്ചിട്ടുണ്ടല്ലോ!! :P എന്തായാലും വളരെ നല്ല പോസ്റ്റ്‌. ഞാനും ഒരു 20 വര്ഷം പിന്നിലേക്ക് പോയി; ഒരു നിമിഷത്തേക്കെങ്കിലും!!!... പതിവ് പോലെ തികച്ചും ജീവനുള്ള ചിന്തിപിക്കുന്ന, ചിരിപിക്കുന്ന പോസ്റ്റ്‌!!!

  മറുപടിഇല്ലാതാക്കൂ
 2. സുമ എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്‌ കാരണം അധികം എഴുതാന്‍ കഴിയുന്നില്ല
  മോന് ഉമ്മ കൊടുത്ത ആ രംഗം.. ഞാന്‍ മുന്നോട്ടു പോയി കുറെ വര്‍ഷങ്ങള്‍.. മാതൃത്വം.. തുളുബുന്നു ഇരു കവിളുകളിലൂടെയും.. താഴേയ്ക്ക്..

  മറുപടിഇല്ലാതാക്കൂ
 3. manoharam as usual---ivide njan pedappadu pedunnu makalkku kanakkil alppam thalparyam undakan.

  മറുപടിഇല്ലാതാക്കൂ
 4. വിദ്യാഭ്യാസകാലം കഴിഞ്ഞാല്‍ പരീക്ഷകള്‍ കഴിയുമെന്നാണ് അന്ന് കരുതിയിരുന്നത്,,, പക്ഷെ പരീക്ഷകള്‍ തുടരുകയാണ് ഇപ്പോളും....ജീവിത പരീക്ഷകള്‍..... മനോഹരമായ അനുഭവകുറിപ്പിനു
  അഭിനന്ദനങ്ങള്‍........

  മറുപടിഇല്ലാതാക്കൂ
 5. ഒരിക്കലും തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം നഷ്ടപെട്ട ഒരു വര്‍ഷത്തെ ജീവിതം ? !

  മറുപടിഇല്ലാതാക്കൂ
 6. സുമ ചേച്ചി വളരെ ഹൃദയസ്പർശിയായി പറഞ്ഞു എല്ലാം. എനിക്കും, എന്റെ ഏട്ടൻ കൂട്ടിരുന്ന പരീക്ഷാക്കാലം മനസ്സിലെത്തി. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...