2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

സ്നേഹത്തിന്റെ കണക്കു പുസ്തകം


" അയാളുടെ വക്കാലത്തും കൊണ്ട് ആരും ഇങ്ങോടു വരണ്ട" 
ഉറച്ച ശബ്ദത്തേക്കാള്‍ ഏറെ  ഞെട്ടിപ്പിച്ചതു " അയാള്‍" എന്ന പ്രയോഗം ആയിരുന്നു.
"എന്റെ ....................  " എന്തു പറയുമ്പോഴും തുടക്കം ഇപ്പോഴും ഇങ്ങനെ ആയിരിക്കും. "എപ്പോഴും എന്റെ എന്റെ എന്ന് പറയണ്ട നിങ്ങളുടെ തന്നെ, ആരും തട്ടിയെടുക്കാന്‍ ഒന്നും പോകുന്നില്ല"  എന്ന് എപ്പോഴും ഞാന്‍ കളിയാക്കിയിരുന്ന ആ 'എന്റെ' ആണ് ഇപ്പോള്‍ ഒരു ബന്ധവുമില്ലാത്ത പദം ആയ മാറിയത് .

ഏവര്‍ക്കും അസൂയ തോന്നിക്കുന്ന മാതൃകാദമ്പതികളില്‍ നിന്നും തമ്മില്‍ കണ്ടാല്‍ കടിച്ചു കീറുന്ന കീരിയും പാമ്പും ആയി അവര്‍ മാറിയത് തന്നെ അത്ഭുതം ആയിരുന്നു. ഈഗോ, തെറ്റിദ്ധാരണ ഇതില്‍ ഏതായിരുന്നു കാരണം? പരസ്പരം കണ്ണില്‍ നോക്കിയിരുന്നു  തുറന്നു സംസാരിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളൂ എന്നത് പറഞ്ഞു മനസിലാക്കാന്‍ ആയിരുന്നു എന്റെ ശ്രമം. വാശിയും വീറും വന്നാല്‍ കണ്ണ് കാണില്ല എന്നു പറഞ്ഞത് പോലെ തന്നെ ആയിരുന്നു കാര്യങ്ങള്‍.

"നീ ഒന്നും പറയണ്ട,പുറത്തു നിന്ന് നോക്കുന്നവര്‍ക്ക് പറയാന്‍ നൂറു കാര്യങ്ങള്‍ ഉണ്ടാകും അനുഭവിക്കുന്നത് ഞാന്‍ അല്ലെ"

എന്താണ് എനിക്ക് പറയാന്‍ ഉള്ളത് എന്നു കേള്‍ക്കുന്നതിനു മുന്‍പേ തന്നെ അവര്‍ തീരുമാനം എടുത്തിരുന്നു. പിന്നെ എന്തു പറഞ്ഞിട്ടും കാര്യമില്ല എന്നു മനസിലായതോടെ കൂടുതല്‍ ഒന്നും കേള്‍ക്കാനോ  പറയാനോ കാത്തു നില്‍ക്കാതെ ഞാന്‍ അവിടെ നിന്നും ഇറങ്ങി. മുപ്പതു വര്‍ഷത്തെ ജീവിതത്തെ ഒരു കടലാസിന്റെ ബലത്തില്‍ വെട്ടിമുറിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ജയിക്കണം എന്ന  വാശി മാത്രം. ആരാണ് ജയിച്ചത്‌? ഒരു തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ വാശിയില്‍ വെട്ടിമുറിച്ചു എങ്കിലും അറുത്തു മാറ്റാനോ തൂത്ത് എറിയാനോ കഴിയാത്ത ഓര്‍മകളുടെ ഭാരം പേറി മനസമാധാനം ഇല്ലാതെ നീറി നീറി ജീവിക്കുമ്പോള്‍ എവിടെ ആണ് ജയം?

" എനിക്കിപ്പോള്‍ നല്ല മന:സമാധാനം ഉണ്ട് "

മുഖത്ത് പ്രതിഫലിക്കുന്ന വിഷമത്തിലും ഒറ്റക്കിരിക്കുമ്പോള്‍ കണ്ണുകളില്‍ പടരുന്ന കണ്ണുനീരിലും നെടുവീര്‍പ്പിലും സമാധാനത്തിന്റെ പുതിയ ഭാവങ്ങള്‍ ഞാന്‍ കണ്ടറിഞ്ഞു .

ഞാനും നീയും  നമ്മള്‍ ആയതിനു ശേഷം വരുന്ന 'ഞാന്‍' ആണ് എല്ലാത്തിനും കാരണം. വഴക്കിടുമ്പോള്‍ തുറന്നു വെക്കുന്ന  കണക്കു പുസ്തകം. നിനക്ക് വേണ്ടി 'ഞാന്‍' ചെയ്തത്.  രണ്ടു പേര്‍ ഒന്നാകുന്നത് പരസ്പരം സ്നേഹിക്കാനും സ്നേഹിക്കപെടാനും വേണ്ടി  ആകുമ്പോള്‍,  ക്ഷമയും സഹനവും രണ്ടുപേര്‍ക്കും ഉണ്ടാകുമ്പോള്‍ ഒരു  കണക്കെടുപ്പിന്റെ ആവശ്യം ഉണ്ടാകുന്നില്ല. കണക്കെടുപ്പ് നടത്തുമ്പോള്‍ അവര്‍ക്കിടയില്‍  ഉണ്ടായിരുന്നത് സ്നേഹം ആയിരുന്നോ വെറുപ്പായിരുന്നോ? സ്നേഹിച്ചു കൊണ്ട് വെറുക്കുക ആയിരുന്നോ വെറുത്തു കൊണ്ട് സ്നേഹിക്കുക ആയിരുന്നോ?

സ്നേഹത്തിനു കണക്കു പുസ്തകം സൂക്ഷിക്കുന്നവരോട്: ആത്മാര്‍ത്ഥ സ്നേഹം മനസ്സില്‍ മനസ്സിലേക്കുള്ള ഒരു അന്തര്‍ധാര ആണ്.ഒരു പുസ്തകത്തിന്റെയും കണക്കിന്റെയും ആവശ്യമില്ല അതിനു.  ആ ധാര മുറിയാതെ ഇരിക്കാന്‍ കണക്കുകളെ കുഴിച്ചു മൂടുക. ചെയ്തതിന്റെയും പറഞ്ഞതിന്റെയും കണക്കുകള്‍ വരുമ്പോള്‍ അതും വെറും കൊടുക്കല്‍ വാങ്ങല്‍ മാത്രം ആകുന്നു. ലാഭ - നഷ്ടങ്ങളുടെ കച്ചവടം മാത്രം. സ്നേഹം ആകുന്നില്ല.

5 അഭിപ്രായങ്ങൾ:

  1. സ്നേഹത്തിന് കണക്കുപുസ്തകം വച്ചാല്‍ നഷ്ടത്തിന്റെ കണക്ക് മാത്രമേ കാണൂ
    കാരണം സ്നേഹത്തോടൊത്ത് ത്യാഗവും വാഴുന്നല്ലോ

    മറുപടിഇല്ലാതാക്കൂ
  2. ആകെ പുക പിടിച്ച ഒരു വിഷയമാണല്ലോ
    സങ്കീര്‍ണം തന്നെ
    ആര്‍ക്കും ആരുടേയും കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആവാത്ത വിധം!
    പക്ഷെ ഒന്നുണ്ട്.. തിരിച്ചറിയുന്ന ദിവസം വളരെ വൈകി പോകും, പലപ്പോഴും
    നന്നായി എഴുതി, സുമ

    മറുപടിഇല്ലാതാക്കൂ
  3. Ethreyo per de jeevitham ee kannaku bookinde balance sheetil tally avaathe oru chodya chinnam aayi maarunu..

    Good work SUma.

    മറുപടിഇല്ലാതാക്കൂ
  4. ആകെ പുക പിടിച്ച ഒരു വിഷയമാണല്ലോ
    സങ്കീര്‍ണം തന്നെ
    ആര്‍ക്കും ആരുടേയും കാര്യത്തില്‍ അഭിപ്രായം പറയാന്‍ ആവാത്ത വിധം!
    പക്ഷെ ഒന്നുണ്ട്.. തിരിച്ചറിയുന്ന ദിവസം വളരെ വൈകി പോകും, പലപ്പോഴും
    നന്നായി എഴുതി, സുമ

    മറുപടിഇല്ലാതാക്കൂ
  5. ഇന്നത്തെ കാലത്ത് സ്നേഹം എവിടെയും കാണാന്‍ ഇല്ലല്ലോ..സ്നേഹ'ബന്ധം' മാത്രം... ഒന്നിച്ചുഒഴുകാന്‍ കഴിയാത്ത നദികളെ തടഞ്ഞു അണകെട്ടുന്ന പോലെ...ഒരു ബന്ധനം...!
    സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഒരിക്കലെങ്കിലും കഴിഞ്ഞിട്ടുള്ളവര്‍ക്ക് സ്നേഹം തരുന്ന ആത്മവിശ്വാസം സ്നേഹ'ബന്ധനത്തില്‍' കിട്ടില്ല...
    സ്നേഹത്തില്‍ ഞാനും നീയും ഉണ്ടാക്കുമ്പോള്‍ അല്ല 'അപകടം' , മറിച്ച്, 'ഞാന്‍' മാത്രം ആകുമ്പോള്‍ ആണ്..!

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...