2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

കര്‍ണഭാരം


സരസ്വതി നദിയില്‍ തെളിഞ്ഞ അരിവാള്‍ ചന്ദ്രനിലേക്ക് നോക്കിയിരിക്കുമ്പോള്‍ കര്‍ണന്റെ മനസ്സ് അശാന്തം ആയിരുന്നു. വെള്ളത്തിലെ പ്രതിബിംബത്തിലേക്ക് നോക്കിയിരിക്കെ പല മുഖങ്ങള്‍ തെളിഞ്ഞു വന്നു.

ചെവിയില്‍ മുഴങ്ങുന്ന ശബ്ദങ്ങള്‍ " സൂതപുത്രന്‍, സ്വയംവരത്തില്‍ ഇവനെന്ത് കാര്യം"

കുനിഞ്ഞ ശിരസ്സോടെ മടങ്ങുബോള്‍ നോട്ടം മട്ടുപാവിലെക്ക്..സൂര്യതെജസ്സും ആകാരസൌഷ്ടവും കണ്ടു വിടര്‍ന്ന കണ്ണുകളില്‍ പരിഹാസം.

അംഗരാജ്യത്തിന്റെ രാജാവായി വാഴിച്ചു തനിക്കു തന്റെതായ   ഒരു സ്ഥാനം തന്ന സഹോദരന്‍ ദുര്യോദനന്‍

ഏറ്റവും ഒടുവില്‍  വെള്ളവസ്ത്രം കൊണ്ട് തലമൂടിയ ഒരു സാത്വിയായ സ്ത്രീയുടെ മുഖം തെളിഞ്ഞു വന്നു. വിവശമായ ഒരു സ്വരം അവരില്‍ നിന്നും വന്നു  " ഞാന്‍ നിന്റെ അമ്മ ആണ്"
അമ്മ എന്ന് വിളിച്ചത് സൂതഭാര്യ രാധയെ ആണ്.പിന്നെ ഇതാരാണ്? 
ഗര്‍ഭപാത്രത്തിന്റെ വാടക ആയി മകനോട്‌ യുദ്ധ ചെയ്യരുത് എന്ന് അപേക്ഷിക്കുന്ന സ്ത്രീ.കണ്ണുകളില്‍ അപേക്ഷയുടെ ദയനീയത.
അഞ്ചു മക്കളുടെ അമ്മ ആയി തന്നെ നിങ്ങള്‍ ഉണ്ടാകും എന്ന് പറയുമ്പോള്‍, മനസ്സില്‍ തോന്നിയത് വെറുപ്പ്‌ ആയിരുന്നോ?
തല കുനിച്ചു മടങ്ങി പോകുന്ന രൂപത്തെ തിരിഞ്ഞു നോക്കി മനസ്സില്‍  പറഞ്ഞു  " അമ്മ"

വലതുകൈ  കൊണ്ട് വെള്ളം തേവി മുഖങ്ങളെ എല്ലാം മായ്ച്ചു കൂടാരത്തിലേക്കു നടക്കുമ്പോള്‍ കര്‍ണന്റെ മനസ്സിന് ഭാരം തീരെ ഉണ്ടായിരുന്നില്ല

6 അഭിപ്രായങ്ങൾ:

  1. കര്‍ണ്ണന്‍ അത്ഭുതപ്പെടുത്തുന്ന ഒരു കഥാപാത്രം തന്നെ

    വേറിട്ട വരികളും ചിന്തയും

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ട്, കർണ്ണനെ ഓർക്കുമ്പോൾ, അറ്റും ഇത്ര കുറഞ്ഞ വരികളിൽ..

    മറുപടിഇല്ലാതാക്കൂ
  3. കര്‍ണ്ണന്‍ .. മഹാഭാരതത്തില്‍ എനിക്കേറെ ഇഷ്ടം കര്‍ണ്ണനെ. കാരണങ്ങള്‍ അനവധി. ശിവാജി സാവന്തിന്‍റെ മൃത്യുഞ്ജയ് എന്ന നോവല്‍ ആ ഇഷ്ടത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കുറഞ്ഞ വാക്കുകളിലെ ഈ കുറിപ്പും മനോഹരം

    മറുപടിഇല്ലാതാക്കൂ
  4. വലിച്ചെറിയപ്പെട്ട നിധിപേടകം തന്നെ കര്‍ണ്ണന്‍

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  6. ർണ്ണനെക്കാളും എനിക്കി ഷ്ടം കർണ്ണനെ സൃഷ്ടിച്ച ആ വ്യാസ മാമുനിയെതന്നെ

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...