"നിങ്ങള്‍ക്കു ദോശ ഉണ്ടാക്കാന്‍ അറിയുമായിരിക്കും അല്ലേ ?"
മൊരിച്ച ബ്രെഡ് കഴിക്കുന്നതിടയില്‍ വന്ന ചോദ്യം എന്നതിലുപരി അതില്‍ അറിയുമെങ്കില്‍ ഉണ്ടാക്കി തരുമോ എന്ന ഒരു അപേക്ഷ ഒളിഞ്ഞു കിടക്കുന്നതായി എനിക്ക് തോന്നി.ഡിമെന്ഷ്യ ബാധിച്ച ആ മുഖത്തേക്ക് നോക്കിയിരുന്നപ്പോള്‍ ഒരു ഭൂതകാലം തെളിഞ്ഞു വന്നു.അര്‍ബുദ രോഗി ആയി ഭാര്യ മരിക്കുന്നതിനു മുന്‍പ് ഉണ്ടായിരുന്ന ജീവിതം.ഓരോ ദിവസവും ഓരോ മെനു ആയിരുന്നു അവിടെ.ഒരു ഗ്ലാസ് വെള്ളം പോലും ഭാര്യ എടുത്തു കൊടുത്തല്ലാതെ അയാള്‍ കഴിക്കുന്നത് കണ്ടിട്ടില്ല.മക്കളും ഭാര്യയും ഒത്തു നിലത്തു വട്ടം കൂടിയിരുന്നു ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യം.എല്ലാം സമയത്ത് കൃത്യമായി ചെയ്തു വൃത്തി ആയി വസ്ത്രം ധരിച്ചു മാന്യം ആയി നടന്ന ഒരാള്‍.എല്ലാവരും നായര്‍സാബ് എന്ന് വിളിച്ചിരുന്ന ഒരാള്‍.അങ്ങനെ ഒരാള്‍ ആണ് മുഷിഞ്ഞ മുണ്ടും ബനിയനും ധരിച്ചു മുന്നില്‍ ഇരിക്കുന്നത് എന്നാലോചിച്ചപ്പോള്‍ എവിടെയോ ഒരു വേദന കൊളുത്തി വലിച്ചു.
ഓര്‍മയുടെ കോശങ്ങള്‍ പലതും നശിച്ചു കഴിഞ്ഞിരിക്കുന്നു .ഓര്മിക്കേണ്ട കാര്യങ്ങള്‍ പലതും മറന്നു പോയിരിക്കുന്നു .മറക്കേണ്ട കാര്യങ്ങള്‍ , ആവശ്യമില്ലാത്ത പലതും,ഓര്‍ക്കുകയും ചെയ്യുന്ന ഒരാള്‍.സ്നേഹവും ശ്രദ്ധയും ഒരു പാട് ആവശ്യമുള്ള സമയം.പക്ഷെ ആര്‍ക്കാണ് നോക്കാന്‍ നേരം? മെട്രോ ലൈഫിന്റെ സുഖം ആസ്വദിക്കുന്ന മക്കള്‍ക്ക് അതിനുള്ള നേരമെവിടെ? വീട്ടില്‍ നിന്നും നാല് അടി പുറത്തേക്കു വെച്ചാല്‍ വാങ്ങാന്‍ പറ്റുന്ന വരെ സാധങ്ങള്‍ വരെ സമയകുറവ് കാരണം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അച്ഛന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയം എവിടെ?
ഒരു നിമിഷം അങ്ങേരെ വീട്ടിലേക്കു കൂട്ടി വന്നാലോ എന്ന് ആലോചിച്ചു . പക്ഷെ ചുറ്റും നിന്നും ഉയര്‍ന്നെക്കാവുന്ന ചോദ്യങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍ ആ ചിന്തയെ ഞാന്‍ താഴിട്ടു പൂട്ടി. പിന്നെ എനിക്ക് ചെയ്യാന്‍ കഴിയുന്നത് മകനോട് സംസാരിക്കുക എന്നതായിരുന്നു . അച്ഛന്റെ അവസ്ഥയെ കുറിച്ച് അന്വേഷിച്ച എന്നോട് അയാള്‍ വളരെ ശാന്തം ആയി പറഞ്ഞു
" he is absolutely normal..it is a matter of attention seeking, nothing else. അമ്മ ഇല്ലാത്തതുകൊണ്ട് ഒറ്റക്കാണ് എന്ന തോന്നല്‍, അതിന്റെ ഒരു റിയാക്ഷന്‍ .അത്രയേ ഉള്ളൂ "
ആ തോന്നല്‍ ഇല്ലാതാക്കാന്‍ എന്ത് ചെയ്തു എന്ന് ചോദിച്ചപ്പോള്‍ " ലൈഫ് ഈസ് സിമ്പിള്‍, ഇത്ന മത് സോചോ, യെ ചോട്ടെ ദിമാഗ് ഫട്ട് ജായേന്ഗെ "
അത് എനിക്കുള്ള ഒരു സിഗ്നല്‍ ആയിരുന്നു,അതിനെ പറ്റി കൂടുതല്‍ സംസാരിക്കേണ്ട. സംസാരത്തിന് ഒരു പൂര്‍ണ്ണ വിരാമം.മക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ ഓവർ ടൈമും ഡബിള്‍ ഡ്യുട്ടിയും എടുത്ത ഒരാള്‍ക്ക് വന്ന ഗതി ഓര്‍ത്തു ഞാന്‍ എന്നോട് തന്നെ ചോദിച്ചു
" സ്മൃതിഭ്രംശം ആര്‍ക്കാണ് അച്ഛനോ അതോ മകനോ?"
ഓര്‍മ്മകള്‍ വിലപിടിച്ചവയല്ലോ
മറുപടിഇല്ലാതാക്കൂഎല്ലാം ഇങ്ങിനെ ഒക്കെയാണ് എന്ന് സമാധാനിക്കാം.
മറുപടിഇല്ലാതാക്കൂtomorrow is always a surprise ... :)
മറുപടിഇല്ലാതാക്കൂആര്ക്കാണ് സ്മൃതിഭംഗം
മറുപടിഇല്ലാതാക്കൂഒരു പരിധിയ്ക്കപ്പുറം മക്കള്‍ക്ക് വേണ്ടി ജീവിക്കേണ്ട ആവശ്യമില്ല എന്ന് എനിക്ക് തോന്നുന്നു
മറുപടിഇല്ലാതാക്കൂസര്വം ത്യജിച്ചു കൊണ്ടുള്ള ജീവിതം ആരും deserve ചെയ്യുന്നില്ല
നമ്മള്‍ക്ക് എങ്ങനെ ജീവിക്കുമ്പോള്‍ ആണ് കൂടുതല്‍ സന്തോഷം കിട്ടുന്നത് , അങ്ങനെ ജീവിക്കുന്നതല്ലെ നല്ലത് എന്ന് തോന്നുന്നു :)
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂസത്യം ആണ് പിഗ്മ.... അച്ഛന്റെ പോളിസി അതാണ്!!... അതിനു അച്ഛന്റെ വാദവും ശെരിയാണ്.. "ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത് മുഴുവന്‍ നജ്ന്‍ ഉണ്ടാക്കിയതാണ്. സൊ അത് കണ്ടു നിങ്ങള്‍ കുട്ടികള്‍ വായില്‍ വെള്ളം നിരക്കണ്ട"
ഇല്ലാതാക്കൂമക്കളെ കണ്ടും മാമ്പൂ കണ്ടും ഒന്നും കൊതിക്കരുത് എന്ന് പഴമക്കാര്‍ പറയുന്നത് സത്യം അല്ലെ സുമ ചേച്ചി.... വളരെ യാഥാര്‍ത്ഥ്യബോധമുള്ള ഒരു പോസ്റ്റ്. നന്നായിരിക്കുന്നു!!
മറുപടിഇല്ലാതാക്കൂനല്ല ചിന്തകള്‍ ആശംസകള്‍
മറുപടിഇല്ലാതാക്കൂ