2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

അസാധാരണമാം സാധാരണമായ പ്രണയം

പ്രണയിക്കാൻ  പല വഴികൾ ഉണ്ട് 
സാധാരണവും അസാധാരണവുമായ 
പരിഭവം , പരാതി ഇവയെല്ലാം സാധാരണം 
എന്റെ പ്രണയം അസാധാരണം ആണ്!!

ഉത്തരം കിട്ടാത്ത എന്റെ ചോദ്യങ്ങൾ 
ആര്ക്കും വേണ്ടാത്ത സന്ദേശങ്ങൾ 
എന്നിട്ടും പരാതി പറയാത്ത എന്റെ പ്രണയം
അസാധാരണമാം സാധാരണമാണ് !!

മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ നിന്റെ
ഓർമയിലെ നേരംപോക്ക് മാത്രമാണ്  ഞാൻ 
എന്നിട്ടും പരിഭവിക്കാത്ത എന്റെ പ്രണയം  
അസാധാരണമാം സാധാരണമാണ് !!

കരിഞ്ഞ സ്വപ്‌നങ്ങൾ, തുള വീണ ഓർമചുമരുകൾ 
പ്രണയം കൊണ്ട് തുളകളെല്ലാം അടച്ചപ്പോൾ 
ഇപ്പോൾ മനസ്സ് നിറയെ നിന്നോടുള്ള പ്രണയമാണ് 
അസാധാരണമാം സാധാരണമായ എന്റെ പ്രണയം !!!

6 അഭിപ്രായങ്ങൾ:

  1. മറ്റൊന്നും ചെയ്യാനില്ലാത്തപ്പോള്‍ , മറ്റാരും ഇല്ലാത്തപ്പോള്‍... കടന്നു വരുന്നു എങ്കില്‍... അതൊരു അംഗീകാരം ആയി കരുതണം. :)
    ഇരുട്ടില്‍ വെളിച്ചം പോലെ.
    അസാധാരണമാംവിധം സാധാരണം ആകട്ടെ എന്നും പ്രണയം. അനിതരസാധാരണമായ പ്രണയം!!!
    ചോദ്യങ്ങളുടെ ജീവന്‍ എടുത്താണ് ഉത്തരങ്ങള്‍ ജനിക്കുന്നത്. ജീവനുള്ള ചോദ്യങ്ങള്‍ ജീവസ്സുറ്റതാക്കട്ടെ പ്രണയത്തെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എത്താക്കൊമ്പത്തൊരു കിളിക്കൂട്‌ !!!

      പറന്നുയരാന്‍ കഴിയാതെ ഒരു കുരുവി...
      താഴേക്ക്‌ വളരാന്‍ കഴിയാതെ ഒരു ശിഖരം ...

      ചുമരിലിരുന്നു പല്ലിളിക്കുന്ന ഒരു ജീവിതം !!!

      ഇല്ലാതാക്കൂ
    2. പോസിറ്റീവ് തിങ്കിങ്ങ് അല്ലെ കെ ഡി ....:)

      കുരുവിക്ക് പറന്നുയർന്നു കിളിക്കൂട്ടിൽ എത്താമെന്ന് സ്വപ്നം കാണാമല്ലോ കീയ...സ്വപ്‌നങ്ങൾ പിന്നീട് യാഥാർത്ഥ്യങ്ങൾ ആകും എന്നല്ലേ..;)

      ഇല്ലാതാക്കൂ
  2. ഇനിയൊന്ന് അസാധാരണമായാലോന്നാ ..?
    ഒരിറ്റ നോട്ടത്തിലേ പിശക് ..
    ഒരൊര്‍മയില്‍ നിറയാത്ത മുഖം ...
    വാക്കുകളില്‍ നിറച്ചും , നിറക്കാതെയും ..
    പരിഭവ തുണ്ടില്‍ നിന്നടര്‍ന്ന് വീണ്
    പിണക്കമഴയില്‍ നനയുന്ന പ്രണയം .....

    മനസ്സ് ശൂന്യമാകുമ്പൊള്‍ മാത്രമൊടി വരുകയും
    ഒരു പരാതി തുണ്ടിന്റെ നീട്ടലൊട്ടുമില്ലാതെ
    ഉള്ളം നിറച്ച് , വാക്കുകള്‍ പിശുക്കി ..
    ഒഴുകി തുടങ്ങുന്ന ദിക്കറിയാതെ .. പ്രണയം ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അസാധാരണ പ്രണയത്തിനു മാധുര്യം കൂടുമെന്നു അനുഭവസ്ഥർ പറയുന്നു...:)

      ഇല്ലാതാക്കൂ
  3. I traveled frequently through this beutiful countryside town in my childhood, but then not understood the historical important then. Here,I just triyng to give a brief historical flash of Ponnani.
    http://kallivalli.blogspot.com/2013/02/ponnani-old-and-then.html

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...