ജിഫാൻ - 3 1/ 2 വയസ്സ് . അടുത്ത വീട്ടിലെ കുസൃതി പയ്യൻ
കുട്ടി പത്താം ക്ലാസ്സിൽ ആണെങ്കിലും നാക്ക് എം എ ക്കാണ് എന്ന് മോഹൻലാൽ പറഞ്ഞത് പോലെയാണ് ജിഫുന്റെ സംശയങ്ങളും. അതെന്താ അങ്ങനെ , ഇതെന്താ ഇങ്ങനെ എപ്പോഴും ഓരോന്നും ചോദിച്ചു കൊണ്ടേയിരിക്കും അവൻ. "ഓന്റെ ചോദ്യത്തിനുത്തരം പറഞ്ഞു പറഞ്ഞു എനിക്ക് വട്ടാകും' എന്ന് അവന്റെ ഉമ്മയുടെ പരാതി.
ഒരു ദിവസം കിണറിന്റെ വക്കത്തു ഇരിക്കുന്ന എന്റെ അടുത്ത് വന്നു അവന്റെ ആദ്യത്തെ ചോദ്യം വന്നു " ഇങ്ങക്ക് ഇന്ന് പണിക്കു പോണ്ടേ ?
വേണ്ട
"അതെന്താ"
ഇന്ന് ലീവ് ആണ്
"അതെയോ, കിണറ്റിലേക്ക് നോക്കി മീനിനെ കാണുന്നില്ലേ? ഒക്കെ എന്റെ ഇക്ക കൊണ്ടിട്ടതാ, കണ്ടോ ഇങ്ങനിങ്ങനെ പോകുന്നേ"
അപ്പോഴാണ് ബീത്താത്ത വെള്ളം കോരാൻ ആയി വന്നത് . കുറച്ചു ബക്കെറ്റ് വെള്ളം കോരിയെടുക്കുന്ന വരെ ജിഫു നോക്കി നിന്നു . അത് കഴിഞ്ഞു ഒറ്റ ചോദ്യം
" ഇങ്ങള് വെള്ളം മുയുമൻ കോരികൊണ്ടോയാൽ മീനോൾക്ക് കുടിക്കാൻ വെള്ളംണ്ടാവോ ?"
അന്നേരം ഒരു പൂച്ച വന്നു എന്റെ കാലിനു അടുത്തിരുന്നു . അടുത്ത ചോദ്യം എന്നോടായിരുന്നു
" ഇങ്ങക്ക് പൂച്ചേനെ പേടില്ലാ ?"
ഇല്ല്ല
"അതെന്താ പേടില്ലാത്തെ , എനിക്ക് പേടി ആണല്ലോ "
ജിഫുട്ടൻ ചെറിയ കുട്ടി അല്ലെ ഞാൻ വലിയ ആൾ അല്ലേ , വലിയ ആൾ ആകുമ്പോൾ മോനും പേടിയുണ്ടാകില്ല
"എന്നാൽ ഇങ്ങള് പൂച്ചെന്റെ വാലിൽ പിടിച്ചു പൊക്കി "
എനിക്ക് പേടിയാ, പൂച്ച മാന്തും
"ഇങ്ങളല്ലേ പറഞ്ഞേ വലിയ ആളായതുകൊണ്ട് പൂച്ചേനെ പേടില്ലാന്നു . ഇങ്ങളെന്തു വലിയ ആളാണേ ????????"

സത്യത്തിൽ ഞാൻ വലുതായതാണോ ചെറുതായതാണോ ? ഇപ്പം സംശയം മുഴുവൻ എനിക്കാ !!!
hahaha
മറുപടിഇല്ലാതാക്കൂSmart boy!
short, sweet, funny and thought provoking..:-)
മറുപടിഇല്ലാതാക്കൂപൂച്ചയ്ക്കാര് മണികെട്ടും..
മറുപടിഇല്ലാതാക്കൂകുട്ടികളിൽ നിന്നും പഠിക്കാനുണ്ട് ...ഏറെ
മറുപടിഇല്ലാതാക്കൂവലുതായ കുട്ടിയും വലിയ കുട്ടിയും
മറുപടിഇല്ലാതാക്കൂകുട്ടികൾ ചിലപ്പോൾ പറയുന്നത് കേട്ടാൽ നമ്മൾ നാണിച്ചു പോകും...
മറുപടിഇല്ലാതാക്കൂപിള്ളേരുടെ കാഴ്ചപ്പാട് മാറിപ്പോയി :( ഫുള്‍ സംശയം ....
മറുപടിഇല്ലാതാക്കൂനമ്മളെല്ലാം വലിയ ചെറിയ കുട്ടികള്‍.
മറുപടിഇല്ലാതാക്കൂഈ കുട്ടിത്തം ശ്രദ്ധിക്കാനും വേണം ഒരു കുട്ടി മനസ്സ്....
മനോഹരം.