2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

കുട്ടിച്ചോദ്യങ്ങൾ

ജിഫാൻ - 3 1/ 2 വയസ്സ് . അടുത്ത വീട്ടിലെ കുസൃതി പയ്യൻ

കുട്ടി പത്താം  ക്ലാസ്സിൽ ആണെങ്കിലും നാക്ക്‌ എം എ ക്കാണ് എന്ന് മോഹൻലാൽ പറഞ്ഞത് പോലെയാണ് ജിഫുന്റെ സംശയങ്ങളും.  അതെന്താ അങ്ങനെ , ഇതെന്താ ഇങ്ങനെ എപ്പോഴും  ഓരോന്നും ചോദിച്ചു കൊണ്ടേയിരിക്കും അവൻ. "ഓന്റെ ചോദ്യത്തിനുത്തരം പറഞ്ഞു പറഞ്ഞു എനിക്ക്  വട്ടാകും' എന്ന് അവന്റെ ഉമ്മയുടെ പരാതി.

ഒരു ദിവസം കിണറിന്റെ വക്കത്തു ഇരിക്കുന്ന എന്റെ അടുത്ത് വന്നു അവന്റെ ആദ്യത്തെ ചോദ്യം വന്നു " ഇങ്ങക്ക് ഇന്ന് പണിക്കു പോണ്ടേ ?

വേണ്ട

"അതെന്താ"

ഇന്ന് ലീവ് ആണ്

"അതെയോ, കിണറ്റിലേക്ക് നോക്കി മീനിനെ കാണുന്നില്ലേ? ഒക്കെ  എന്റെ ഇക്ക കൊണ്ടിട്ടതാ, കണ്ടോ ഇങ്ങനിങ്ങനെ പോകുന്നേ"

അപ്പോഴാണ് ബീത്താത്ത വെള്ളം കോരാൻ ആയി വന്നത് . കുറച്ചു ബക്കെറ്റ് വെള്ളം കോരിയെടുക്കുന്ന വരെ ജിഫു നോക്കി നിന്നു . അത് കഴിഞ്ഞു ഒറ്റ ചോദ്യം

" ഇങ്ങള് വെള്ളം മുയുമൻ കോരികൊണ്ടോയാൽ മീനോൾക്ക് കുടിക്കാൻ വെള്ളംണ്ടാവോ ?"


അന്നേരം ഒരു പൂച്ച വന്നു എന്റെ കാലിനു അടുത്തിരുന്നു . അടുത്ത ചോദ്യം എന്നോടായിരുന്നു

" ഇങ്ങക്ക് പൂച്ചേനെ  പേടില്ലാ ?"

ഇല്ല്ല

"അതെന്താ പേടില്ലാത്തെ , എനിക്ക് പേടി ആണല്ലോ "

ജിഫുട്ടൻ ചെറിയ കുട്ടി അല്ലെ ഞാൻ വലിയ ആൾ അല്ലേ , വലിയ ആൾ ആകുമ്പോൾ മോനും പേടിയുണ്ടാകില്ല

"എന്നാൽ ഇങ്ങള് പൂച്ചെന്റെ വാലിൽ പിടിച്ചു പൊക്കി "

എനിക്ക് പേടിയാ, പൂച്ച മാന്തും

"ഇങ്ങളല്ലേ പറഞ്ഞേ വലിയ ആളായതുകൊണ്ട് പൂച്ചേനെ പേടില്ലാന്നു . ഇങ്ങളെന്തു വലിയ ആളാണേ ????????"

 സത്യത്തിൽ ഞാൻ വലുതായതാണോ ചെറുതായതാണോ ? ഇപ്പം സംശയം മുഴുവൻ എനിക്കാ !!!

8 അഭിപ്രായങ്ങൾ:

  1. കുട്ടികളിൽ നിന്നും പഠിക്കാനുണ്ട് ...ഏറെ

    മറുപടിഇല്ലാതാക്കൂ
  2. കുട്ടികൾ ചിലപ്പോൾ പറയുന്നത് കേട്ടാൽ നമ്മൾ നാണിച്ചു പോകും...

    മറുപടിഇല്ലാതാക്കൂ
  3. പിള്ളേരുടെ കാഴ്ചപ്പാട് മാറിപ്പോയി :( ഫുള്‍ സംശയം ....

    മറുപടിഇല്ലാതാക്കൂ
  4. നമ്മളെല്ലാം വലിയ ചെറിയ കുട്ടികള്‍.
    ഈ കുട്ടിത്തം ശ്രദ്ധിക്കാനും വേണം ഒരു കുട്ടി മനസ്സ്....
    മനോഹരം.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...