2014, ഫെബ്രുവരി 28, വെള്ളിയാഴ്‌ച

Dilemma

സ്വപ്നത്തിനും യാഥാർത്ഥ്യത്തിനും ഇടയിലെ നൂൽപാലം ആണ് ജീവിതം. ഒന്നടി തെറ്റിയാൽ തീർന്നു പോകാവുന്നത്. ഇതിൽ സ്വയം വരച്ചു വെച്ച ചില ലക്ഷ്മണരേഖകൾ എല്ലാവർക്കും ഉണ്ടാകും. ചില നിയന്ത്രണങ്ങൾ, ചിന്തയിൽ ,  പ്രവൃത്തിയിൽ സംസാരത്തിൽ, കാണേണ്ട കാഴ്ചകളിൽ എല്ലാം. നിയന്ത്രണരേഖ മുറിച്ചു  ക്ഷണിക്കപെടാത്ത ചില അതിഥികൾ കടന്നു വരും. കാറ്റായും , മഴയായും, നിലാവായും വെയിലായും ചിലതൊക്കെ . അങ്ങനെ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒന്നായി ആണ് നീ  കടന്നു വന്നത്. ഒരു സ്വപ്നത്തിലെന്ന വണ്ണം. വരച്ചു വെച്ച രേഖ എന്നാണു മായാൻ തുടങ്ങിയതെന്നോർമയില്ല. ഓർമയിൽ ഉള്ളത്  ചില സ്വപ്നങ്ങൾ മാത്രം.

 ഒടുക്കത്തെ ട്രാഫിക് ജാമിൽ വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടിയിൽ വീർപ്പുമുട്ടി ഇരിക്കുമ്പോളാണ് ആദ്യം ആയി കാക്കപുള്ളി ഉള്ള നിന്റെ വിരൽ പിടിച്ചു നടവരമ്പിലൂടെ നടക്കാനിറങ്ങിയത് . പിന്നീട് സാഹചര്യങ്ങളിൽ നിന്നും ഒളിച്ചോടനം എന്ന് തോന്നുമ്പോഴൊക്കെ നിന്റെ കയ്യും പിടിച്ചു  തോന്നുന്ന ഇടങ്ങളിലേക്കെല്ലാം  പോയി.

വാച്ചിലെ സൂചി പോലെ ഉള്ള കറക്കത്തിനിടയിൽ ആരുമറിയാതെയുള്ള അത്തരം   ഒളിച്ചോട്ടങ്ങൾ ഒരു വേ ഔട്ട്‌ ആയിരുന്നു. എന്നെ ഞാൻ ആക്കുന്ന  നിമിഷങ്ങൾ, ലോകത്തിന്റെ നിറുകയിൽ എത്തിയ പോലെ ഉള്ള തോന്നൽ. പതുക്കെ തോന്നലുകൾ യാഥാർത്ഥ്യം ആകുന്നതും അത് ഒരു വിശ്വാസം ആയി രൂപപെടുന്നതും   സ്വപ്നത്തിൽ അല്ലായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ഞാൻ തിരഞ്ഞത് എന്നോ മായ്ഞ്ഞു പോയ രേഖ ആയിരുന്നു.

ഇപ്പോൾ വീണ്ടും ആ രേഖ വരച്ചു വെക്കാനുള്ള ശ്രമത്തിൽ ആണ് . എവിടെ നിന്നാണ് വരയ്ക്കാൻ തുടങ്ങേണ്ടത് ? കഴുത്തിൽ  പതിഞ്ഞ  നിശ്വാസത്തിൽ നിന്നോ, കവിളിൽ പടർന്ന ചുണ്ടുകളിൽ നിന്നോ അതോ ഒരിക്കലും മറക്കാനാകാത്ത  നിന്റെ ഗന്ധത്തിൽ നിന്നോ?


7 അഭിപ്രായങ്ങൾ:

 1. നിയന്ത്രണരേഖ മുറിച്ചു കടന്നു വരുന്ന അതിഥികളുടെ കൂട്ടത്തില്‍ ഇന്നത്തെ പ്രധാനി കാലത്തിന്റെ മാറ്റങ്ങളിലെ കൌതുകങ്ങള്‍ ആണെന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 2. ഇതെഴുതിയാ നിലക്ക് മരണാനന്തരം എഴുതി നോക്കണം.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. മനസിലായില്ല ...ആകെ കൂടെ കണ്‍ഫ്യൂഷൻ ആയി...(മരണാനന്തരം എഴുതാനായി മനസ്സില് കൊണ്ട് നടക്കുന്ന ഒന്നാണ്..)

   ഇല്ലാതാക്കൂ
 3. പലപ്പോഴായി മായ്ക്കുകയും വീണ്ടും മാറ്റി വരയ്ക്കപ്പെടുകയും ചെയ്യുന്ന ചില നിയന്ത്രണരേഖകള്‍, ഇഷ്ടാനിഷ്ടങ്ങളുടെ ആകെ തുകയില്‍ നിന്നും ഒരിഷ്ടം മാത്രം കുറച്ചു വച്ചു വരയ്ക്കപ്പെടുന്ന ചിലത്...

  മറുപടിഇല്ലാതാക്കൂ
 4. നിയന്ത്രണരേഖ ലംഘിച്ച് കടന്നുവന്നാലും ഒന്നും ചെയ്യാനാവാതെ നമ്മള്‍!!!

  മറുപടിഇല്ലാതാക്കൂ
 5. അങ്ങനെ വന്നവരാണ് കൈപിടിച്ച് നടത്തുന്നത് ,
  അതോണ്ടിനി വരയ്ക്കേണ്ട ചേച്ചി ...

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...