നിനക്കെന്താ എന്നും ഇല്ലാത്ത ഒരു ആലോചന ഇന്ന്?
ഞാൻ കവിത എഴുതുന്നതിനെ കുറിച്ച് ആലോചിക്കുകയാ
കവിതയോ ? നിന്റെ തമാശ കേട്ടു കേട്ടു എന്റെ ഹുമർ സെന്സ് അടിച്ചു പോയി ,വായോളിരാഗം കേട്ടു പാട്ട് കേൾക്കുന്നത് തന്നെ ഞാൻ നിർത്തി, ഇനിയിപ്പോൾ കവിത എഴുതി എന്റെ വായനശീലം കൂടെ നിർത്തിക്കല്ലേ എന്റെ പൊന്നെ
അതല്ല ഞങ്ങടെ ക്ളബ്ബിൽ എല്ലാരും കവിത എഴുതുന്നു അപ്പോൾ ഞാനും എഴുതണ്ടേ?
ഓ അങ്ങനെ, അപ്പോൾ മത്സര ബുദ്ധി ആണു , കൊക്കിൽ ഒതുങ്ങുന്നത് കൊത്തിയാ പോരെ മോളു
നിങ്ങൾക്കറിയുമോ സ്മിതയും പിഗ്മയും വിഷ്ണുവും വരെ കവിത എഴുതുന്നുണ്ട് . അപ്പോൾ ഞാൻ ഒരു ഹൈകു എങ്കിലും എഴുതണ്ടേ?
ഹൈകുവോ അതെന്തു കുന്തം?
അതൊക്കെ ഉണ്ട് മൂന്നു വരിയിൽ ഒരു നീണ്ട പദ്യം വായിച്ച പോലെ ഉള്ള എഫ്ഫക്റ്റ് തരണ സംഭവമാ. അതൊന്നും പറഞ്ഞാൽ നിങ്ങൾക്കു മനസിലാകുല്ല . വിഷ്ണു ഹിന്ദിയിൽ ആണു എഴുതുന്നത് . അപ്പോൾ ഡിഗ്രി വരെ ഹിന്ദി സെക്കന്റ് ലാംഗ്വേജ് ആയി പഠിച്ച ഹിന്ദി സുഗമ പരീക്ഷ പാസ്സായ ഞാൻ ഹിന്ദിയിൽ എങ്കിലും രണ്ടു വരി കുറിക്കണം .അതാണിപ്പോൾ ആലോചിക്കുന്നത്
അവിടെ വേറേം കവികൾ , രാമൻ , കൃഷ്ണദാസ് , ഷാജി ഒക്കെ ഉണ്ടെന്ന്നു ആണല്ലോ നീ പറഞ്ഞത് . അവരുടെ കവിത കാണുമ്പോൾ തോന്നാത്ത സൂക്കേട് ഇപ്പോൾ എവിടെ നിന്നും വന്നു?
രാമനും കൃഷ്ണനും ജനിച്ചപ്പോഴേ കവിതയുമായി വന്നവരാ . അവരോടൊക്കെ മത്സരിക്കാൻ പോയാൽ ഷീല ദീക്ഷിതിനും അപ്പുക്കുട്ടനും ഒക്കെ പറ്റിയ പോലെ ആകും. ഞാൻ ക്ളബ് വിട്ടു ഓടേണ്ടി വരും . പുണ്യാളൻ വീർപ്പു മുട്ടിയ വികാരങ്ങളെ ആണ് കവിത ആക്കുന്നത് .
നിനക്ക് വികാരങ്ങൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് നീ അതേ കുറിച്ചു ആലൊചിക്കയെ വേണ്ട. നീ വല്ലതും ഉണ്ടാക്കാൻ നോക്കു, മനുഷ്യന് വിശക്കുന്നു.
അല്ലെങ്കിലും നിങ്ങൾക്കങ്ങനെ ആണല്ലോ സ്വന്തം കാര്യം മാത്രം. എന്റെ ഒരു വിഷമം പറഞ്ഞാൽ കേൾക്കാനും ആശ്വസിപ്പിക്കാനും ആരുമില്ല..എന്നാലും ഞാൻ ഹൈകു എഴുതും
അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോൾ ഞെട്ടിൽ നിന്ന് വിട്ടു തൂങ്ങി നില്ക്കുന്ന ഒരില..ഹൈകു വരുന്ന വഴിയേ
ജീവിതം
ഞെട്ടറ്റു തൂങ്ങുന്നില പോലെ
തൂങ്ങിയാടുന്നീ ജീവിതം
വാഹ് ബേബി വാഹ് ..കൊള്ളാല്ലോ
(ആത്മപ്രശംസ ഒന്നുമല്ല . ആരും അഭിനന്ദിക്കാൻ ഇല്ലാത്തപ്പോൾ സ്വയം അഭിനന്ദിക്കണം എന്ന് പണ്ട് ഹാഫിസ് മുഹമ്മദ് സർ പറഞ്ഞിട്ടുണ്ട് )
സത്യം പറയുന്നതെങ്ങിനെ ആത്മ പ്രശംസ ആകും? നല്ല മോഡേണ്‍ കവിത.
മറുപടിഇല്ലാതാക്കൂഹൈകു ജനിക്കാന്‍ വല്യ സമയമൊന്നും വേണ്ട
മറുപടിഇല്ലാതാക്കൂചെറിയ ചെറിയ വലിയ കാര്യങ്ങള്‍ ....
മറുപടിഇല്ലാതാക്കൂകൊള്ളാം. ഇതിനെയാണ് പറയുന്നത് “വല്ലഭന് പുല്ലും ആയുധം”.
മറുപടിഇല്ലാതാക്കൂnannayittund to..
മറുപടിഇല്ലാതാക്കൂ