ടൌണ്‍ ഹാൾ റോഡിൽ നിന്നും മാനാഞ്ചിറ പബ്ളിക് ലൈബ്രറിയിലേക്ക് എത്താൻ ഏറ്റവും എളുപ്പം വൈക്കം മുഹമ്മദ് ബഷീർ റോഡ് ആണു . ബസ് സർവീസ് ഇല്ലാത്തതുകൊണ്ട് തിരക്ക് അധികമില്ലാത്ത റോഡ് . ആ റോഡിലുള്ള ബേവ്കോയുടെ മുന്നിൽ ആണ് ലോകത്തിൽ വെച്ച് ഏറ്റവും അച്ചടക്കമുള്ള മനുഷ്യരെ കാണാൻ കഴിയുന്നത്. വൈകന്നേരം ആകുമ്പോൾ റോഡിൻറെ ഇങ്ങേ അറ്റം വരെ ക്യു നീളും , എങ്കിലും ആ വഴി പോകുന്ന ആർക്കും ഒരു ശല്യത്തിനും ആരും നില്ക്കാറില്ല (വേഗം സാധനം വാങ്ങി പോയി അടിക്കാനുള്ള ആക്രാന്തത്തിൽ ഇതിനൊന്നും നേരമില്ല മാഷെ).
ഇന്നലെ ലൈബ്രറിയിൽ പോയി തിരിച്ചു വരുമ്പോൾ ക്യുവിൽ നിന്നും മാറി റോഡിൻറെ ഏതാണ്ട് നടുവിലായി മുണ്ടും ഷർട്ടും ധരിച്ച മെലിഞ്ഞു കുറിയ ഒരാൾ നില്ക്കുന്നത് കണ്ടത്. അയാൾ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അടുത്തെത്തിയപ്പോൾ കേൾക്കാൻ കഴിഞ്ഞത് ഇത്ര മാത്രം.
" മാതൃഭൂമി, മനോരമ, കൈരളി ഇതൊക്കെ നിങ്ങൾ കാണുന്നുണ്ട്, അതിൽ പറയുന്ന എല്ലാം നിങ്ങൾ അറിയുന്നുണ്ട് , എന്നാൽ ഞാൻ ആരെന്നു നിങ്ങൾ അറിയുന്നുണ്ടോ , അറിയാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ "
കുടിച്ചിട്ടാണോ കുടിക്കാതെ ആണോ അയാൾ വിളിച്ചു പറയുന്നത് എന്നറിയില്ല. പക്ഷെ അയാളുടെ ചോദ്യം, അത് ബസ് യാത്രയിൽ ഉടനീളം എന്നെ അലട്ടി. ഞാൻ ആരാണ് എന്നറിയാൻ ഒരു ശ്രമം വെറുതെയെങ്കിലും നടത്തി നോക്കി . സ്ത്രീ , മകൾ , സഹോദരി , ഭാര്യ, അമ്മ, നാത്തൂൻ , അമ്മായി , വലിയമ്മ , ചെറിയമ്മ, ഓഫീസിൽ കണക്കപിള്ള, ചിലരുടെ എങ്കിലും സുഹൃത്ത് ഇതിനപ്പുറം എന്താണ് ഞാൻ?
സ്ത്രീ എന്ന നിലയിൽ ഞാൻ പൂർണ ആണോ?
എന്നിൽ നിക്ഷിപ്തമായ മകളുടെ, സഹോദരിയുടെ, ഭാര്യയുടെ ഉത്തരവാദിത്വം ഞാൻ നിറവേറ്റുന്നുണ്ടോ ?
അമ്മയുടെ റോൾ വളരെ ഭംഗി ആയി ഞാൻ ചെയ്യുന്നു എന്ന് എന്റെ ആത്മവിശ്വാസം എന്നോട് പറയുന്നു . ഭാവിയിൽ എന്റെ മകൻ ലോകത്തിനു വേണ്ടി എന്തു ചെയ്യുമെന്നതു നോക്കി ഒരു ഒരു തീരുമാനത്തിൽ എത്താം എന്ന് ബുദ്ധി ഉപദേശിക്കുന്നു.
ബാക്കിയുള്ള വേഷങ്ങളിൽ സുഹൃത്ത് എന്നതൊഴിച്ച് ബാക്കി എല്ലാം ആരും കുറ്റം പറയാത്ത രീതിയിൽ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.
സൗഹൃദം എന്റെ ബലഹീനതയും ശക്തിയും ഒക്കെ ആകുന്നതു കൊണ്ടാണോ, ചില സൌഹൃദങ്ങൾ തന്ന ഉണങ്ങാത്ത മുറിവുകൾ ആണോ എന്നറിയില്ല സൌഹൃദങ്ങളെ ഒരു വരക്കപ്പുറം തടഞ്ഞു നിർത്തുന്ന സുഹൃത്തെങ്കിലും സുഹൃത്ത് അല്ലാത്ത ആളാണ് ഞാൻ.
ഇനിയും എന്താണ് ഞാൻ ? കണ്ടു പിടിക്കാനുള്ള ശ്രമത്തിൽ ആണ്, എന്നിൽ നിന്നും അടര്ന്നു പോയ കണ്ണികൾ ചേർത്ത് വെച്ചാൽ ഒരു പക്ഷെ എന്നെ കണ്ടെത്താൻ ആകുമായിരിക്കും.
നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കുന്നോ സ്വയം ആരെന്നു കണ്ടു പിടിക്കാൻ?
എന്നിട്ടു നിങ്ങളുടെ അഭിപ്രായം പറയൂ..:)

Enikkum Areela sumechiye..:(
മറുപടിഇല്ലാതാക്കൂഅറിയാൻ ഒന്ന് ശ്രമിച്ചു നോക്ക് കീയക്കുട്ടിയെ , ചിലപ്പോൾ എങ്ങാനും അറിഞ്ഞാലോ..;)
ഇല്ലാതാക്കൂതാനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്കണം താൻ ആരാണെന്ന്... തനിക്ക് ഞാൻ പറഞ്ഞ് തരാം താനാരാണെന്ന്... എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോന്ന് താൻ എന്നോട് ചോദിക്ക്... അപ്പോൾ തനിക്ക് ഞാൻ പറഞ്ഞ് തരാം താനാരാണെന്നും ഞാനാരാണെന്നും...
മറുപടിഇല്ലാതാക്കൂകുതിരവട്ടം പപ്പുച്ചേട്ടന്റെ ഡയലോഗ് ഓർമ്മ വന്നുപോയി... കളിയാക്കിയതല്ല കേട്ടോ... ചിന്തനീയമായ ഒരു ചോദ്യം തന്നെയാണത്...