2014, മേയ് 2, വെള്ളിയാഴ്‌ച

പരിഭവം!

അറിഞ്ഞിരുന്നില്ല , ഇത്രയും സ്നേഹമില്ലാത്തവൻ ആണ് നീയെന്നു..
എന്റെ കാത്തിരുപ്പിനെ ഇത്രമേൽ അവഗണിക്കുമെന്നും ..
എത്ര കാലമായി നിനക്കെന്നെ അറിയാം..നിന്നോട് എനിക്കുള്ള സ്നേഹം എന്തെന്നും അറിയാം .
എന്നിട്ടും ............
ഇന്നലെ നിന്റെ വരവിനു മുന്നോടിയായി കിട്ടാറുള്ള ഇളംകാറ്റും മിന്നൽപിണരുകളും കണ്ടപ്പോൾ ഞാൻ തുള്ളി ചാടിയതാ, ഒരു പാട് കാലത്തിനു ശേഷം നീ എന്നെ കാണാൻ വരുന്നതല്ലേ ....
നിന്റെ സ്നേഹത്തിൽ അലിയാൻ ഓരോ രോമകൂപങ്ങളിലും നിന്നെ നിറക്കാൻ ഞാൻ ആവേശപൂർവ്വം കാത്തിരുന്നു ..
എന്നിട്ട് എന്താ ഉണ്ടായേ ?
നിനക്ക് വയനാട്ടിലും തിരോന്തോരത്തും കോട്ടയത്തും ഒക്കെ പോകാൻ സമയം ഉണ്ട് , എന്തിനു ഇവിടെ അടുത്തുള്ള ഓമശ്ശേരിയിലും മാവൂരും ഒക്കെ നീ വന്നു പോയി ..
ഇങ്ങോട്ട് വരാൻ നിനക്കെന്താ ഇത്ര വിഷമം ?
നിനക്കും മടുത്തുവോ?
എനിക്ക് മടുപ്പില്ല , നിന്നെ കാത്തിരിക്കാൻ...
കണ്ടു തീര്ന്ന സ്വപ്നങ്ങളുടെ ചാരുതയും കാണാനിരിക്കുന്ന കാഴ്ചകളുടെ ഭംഗിയുംആണ് നിന്നെ കാത്തിരിക്കാൻ എന്നെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് ...

നിന്നെ അറിയാൻ , എന്നിൽ നിന്നെ നിറക്കാൻ , വരാതിരിക്കാൻ നിനക്ക് ആകില്ലെന്നു അറിഞ്ഞു കൊണ്ട് ഞാൻ കാത്തിരിക്കയാ ...
വേഗം വരില്ലേ??
9 അഭിപ്രായങ്ങൾ:

 1. ഇന്നലെ പെയ്തില്ലേ സുമേച്ച്യെ... ഇന്നലെ പൊന്നാനി മുതല്‍ കണ്ണൂര് വരെയുള്ള യാത്രയില്‍ ഞാന്‍ നന്നായി ആസ്വദിച്ചു..... താനൂര് മുതല്‍ പെയ്യാന്‍ തുടങ്ങിയതാ.. യൂണിവേഴ്സിറ്റി വഴിയിലും, മാനാഞ്ചിറയ്ക്കടുത്തും ആഹാ എത്ര സുന്ദരമായിരുന്നെന്നോ... മഴയ്ക്ക് എന്തൊരു ഭംഗിയായിരുന്നെന്നോ....

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ;)...ഇന്നലെ പെയ്തു....ഇത് മിനിഞ്ഞാന്നു എഴുതിയിട്ടതാ ...;)

   ഇല്ലാതാക്കൂ
 2. കൊള്ളാം ..ഈ കാത്തിരിപ്പ്‌ ...പക്ഷെ സഖീ നിനക്ക് അറിയില്ലേ ..,, ഓരോ കൂടികാഴ്ച്ചകളും .കണ്ടുമുട്ടലുകളും ..വേര്പാടുമെല്ലാം കാലം മുന്പ്പെപ്പഴോ തീരുമാനിച്ചു കഴിഞ്ഞതാണ്.....എങ്കിലും മഴനൂലുകള്‍ പ്രണയ സംഗീതം പൊഴിക്കുന്ന ഒരു സന്ധ്യ നേരത്ത് . ആലിപഴങ്ങള്‍ ചിന്നി വീഴുന്ന ഒരു മഴ നേരത്തു നിന്റെ സ്വപ്‌നങ്ങള്‍ പൂവണിയിക്കാന്‍ അവന്‍ തീര്ച്ചയായും എത്തും .....ഇന്നലെ പെയ്ത മഴയില്‍ ഇവിട്ടെ നിറയെ ആലിപഴം വീണിരുന്നു കേട്ടോ ..................


  ഒരു കുഞ്ഞു പൂവിന്റെ ഇതളില്‍ നിന്നും ഒരു തുള്ളി മധുരമെന്‍ ചുണ്ടില്‍ പൊഴിഞ്ഞുവെങ്കില്‍ തനിയെ ഉറങ്ങുന്ന രാവില്‍ നിലാവിന്റെ തളിര്‍മെത്ത നീയും വിരിച്ചുവെങ്കില്‍ നിന്റെ തപസിന്റെ പുണ്യം തളിര്‍ത്തു വെങ്കില്‍.........

  മറുപടിഇല്ലാതാക്കൂ
 3. കാത്തിരുപ്പുകൾ എല്ലാം വ്യർത്ഥം
  എന്നിനിയെങ്കിലും മനസ്സിലാക്കൂ

  മറുപടിഇല്ലാതാക്കൂ
 4. ഇതുവരെ വന്നില്ല.
  ഇപ്പോഴും കാത്തിരുപ്പ് തന്നെ.

  മറുപടിഇല്ലാതാക്കൂ
 5. വരുമായിരിക്കും.. പരിഭവം തുളുമ്പുന്ന വരികൾ കൊള്ളം..
  ആശംസകൾ !

  മറുപടിഇല്ലാതാക്കൂ
 6. മഴ . . . പ്രണയ രാഗമായി . . . . പെയ്യട്ടെ . . . .
  പെയ്യും . . . . . . കാത്തിരിക്കാം .

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...