2014, മേയ് 26, തിങ്കളാഴ്‌ച

മൗനവ്രതം


ദേഷ്യവും അഹന്തയും ചാന്തു ചേർത്ത്
വാശിയിൽ പടുത്തതാണ്
നമുക്കിടയിലെ മൌനം
തകർത്തെറിയുക എളുപ്പമല്ല
എങ്കിലും
ഓർമ്മകൾ മനസ്സിനെ അലട്ടുമ്പോൾ  
നിന്റെ ചെവി  ചേർത്ത് വെക്കുക 
എന്റെ ഹൃദയത്തിൽ അലയടിക്കുന്ന 
സ്നേഹത്തിരമാലകളുടെ ശബ്ദം നിനക്ക് കേൾക്കാം 
കണ്ണടച്ചാൽ  നിന്നെ തഴുകുന്ന  
ഇളംകാറ്റു പോലെ എന്റെ സ്നേഹ നിശ്വാസങ്ങൾ.
അത് തിരമാലകളെ  വാനോളമുയർത്തുന്ന  കൊടുംകാറ്റു ആയി
ഈ മതിൽകെട്ട് ഇടിച്ചു തകർക്കുമെന്ന
വിശ്വാസത്തിൽ നമുക്കു ചെവിയോർത്തു നില്ക്കാം
വെറുപ്പിന്റെ ഓളങ്ങൾ ഉയരാതെ ഇരിക്കാൻ ...

6 അഭിപ്രായങ്ങൾ:

 1. എൻറെ അഹന്തയുടെ പാറക്കെട്ടിൽ ഇടിച്ച് നിൻറെ സ്നേഹമാകുന്ന തിരമാലകൾ തകർന്നു പോകുന്നത് ഞാൻ വേദനയോടെ കാണുന്നു. കഴിയുന്നില്ല എനിക്ക് ഒന്നും ചെയ്യാൻ.

  മറുപടിഇല്ലാതാക്കൂ
 2. "ഓർമ്മകൾ മനസ്സിനെ അലട്ടുമ്പോൾ
  നിന്റെ ചെവി ചേർത്ത് വെക്കുക
  എന്റെ ഹൃദയത്തിൽ അലയടിക്കുന്ന
  സ്നേഹത്തിരമാലകളുടെ ശബ്ദം നിനക്ക് കേൾക്കാം"

  നല്ല വരികള്‍.., ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 3. മറുപടികൾ
  1. Welcome back...കുറെ നാളുകൾക്ക് ശേഷം ആണ് ഒരു കമന്റ്‌ വരുന്നത്...അവധിക്കാലം അടിച്ചു പൊളിച്ചു എന്ന് കരുതുന്നു...:)

   ഇല്ലാതാക്കൂ
 4. വെറുപ്പിന്റെ ഇടിമുഴക്കങ്ങള്‍ക്ക് കാതോര്‍ക്കാതെ
  സ്നേഹത്തിന്റെ, നിര്‍ഭയത്തിന്റെ വസന്തത്തിനായി
  കാത്തിരിക്കുക, ആശംസകള്‍.

  താബു

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...