2014, ജൂൺ 25, ബുധനാഴ്‌ച

:)

തിരിഞ്ഞു നടക്കണം
വന്ന വഴികളിലൂടെ
മായ്ച്ചു കളയണം
ഒന്നൊന്നായി
ഭൂതകാലത്തിന്റെ
വേരിൽ ഉടക്കി നില്ക്കുന്ന
ഓർമകളെയെല്ലാം
ഏതു വഴിയിൽ പോയാലും
അവിടെയെല്ലാം നിന്റെ ചിത്രങ്ങൾ
എത്ര മായ്ച്ചാലും മായാത്ത
ചില അടയാളങ്ങൾ
മുന്നോട്ടോടുന്ന ജീവിത്തെ
പിന്നിലേക്ക്‌ വലിക്കുന്ന
നിന്റെ ശേഷിപ്പുകൾ
ബോധം കേട്ടുള്ള ഉറക്കത്തിലേക്കു
വഴുതി വീഴും മുൻപ്
എല്ലാം എല്ലാം മായ്ക്കണം5 അഭിപ്രായങ്ങൾ:

 1. എല്ലാ പൂപ്പല്‍ പിടിച്ച ഒര്മകളെയും മങ്ങിയ കാഴ്ചയിലെ എന്നെയും ഇന്നു ഉറങ്ങുനതിനു മുന്‍പ് തന്നെ മാച്ചു കളയു...നാളെ ഉണരുമ്പോള്‍ നിന്നില്‍ ഏഴുവര്ണങ്ങളുടെ മനോഹര ചിത്രമായി എനിക്ക് പുനര്ജനിക്കണം .......

  മറുപടിഇല്ലാതാക്കൂ
 2. ചിലത് ആഴത്തില്‍ പതിഞ്ഞ് കിടക്കും
  എത്ര മായ്ച്ചാലും മായാതെ ..
  ജീവിതം എത്ര പിന്നൊട്ടേക്ക് വലിച്ചാലും
  ഒരൊ ഓര്‍മകള്‍ക്കും മുന്നില്‍ ചെല്ലുമ്പൊള്‍
  മായ്ക്കുവാന്‍ മനസ്സ് പിടി തരില്ല ..
  നീണ്ട മയക്കത്തിന്റെ തുടക്കം വരെ
  അത് നമ്മൊടൊപ്പൊം ഉണ്ടാകും
  ഓര്‍മകള്‍ക്ക് മേല്‍ മഴ നല്‍കുന്ന ചെറു നീറ്റല്‍ പൊലെ ..!

  മറുപടിഇല്ലാതാക്കൂ
 3. ഏതുവഴി പോയാലും ചിത്രബാഹുല്യം, സന്തോഷിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതും!!

  മറുപടിഇല്ലാതാക്കൂ
 4. മുന്നോട്ടോടുന്ന ജീവിതത്തെ പിന്നോട്ട്‌ വലിക്കുന്നവ മായ്ക്കപ്പെട്ട്‌ തന്നെയാവണം.


  നല്ല കവിത


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 5. manoharam suma..take each day as it comes and one day you will be able to smile at the memories, keep writing.

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...