2014, ഡിസംബർ 12, വെള്ളിയാഴ്‌ച

കാലം തെറ്റി വന്നവർ !

മേടചൂടിനെ മഞ്ഞപട്ടുടുപ്പിച്ച കണിക്കൊന്നേ
വൃശ്ചിക പുലരിയിൽ ആരെ തേടി വന്നതാണ് ?
ആരുടെ ശരത്കാല സ്വപ്നങ്ങളിലാണ്  തുലാവർഷമെ
ഇടിയും പേമാരിയുമായി  നീ പെയ്തിറങ്ങുന്നത് ?

പൂക്കളും ഋതുക്കളും കായ്കളും മാത്രമല്ല
നമ്മളും കാലം തെറ്റി വന്നവരാണ്
അകത്തേക്കും പുറത്തേക്കും കടക്കുവാനാകാതെ
ഉമ്മറപ്പടിയിൽ തറഞ്ഞു പോയവർ

അല്ലെങ്കിൽ

കോണ്‍ക്രീറ്റ് സൌധങ്ങൾ , മൊബൈൽ ടവറുകൾ
മനുഷ്യരെ കുടിയൊഴിപ്പിക്കുന്ന ദേശീയ പാതകൾ
വികസനത്തിന്റെ മുഖങ്ങളെ നോക്കി
കാടെന്നും മലയെന്നും പുഴയെന്നും പറഞ്ഞു
കണ്ണീർ  വാർക്കുമൊ ?


ഏതോ ശിലായുഗത്തിൽ ജീവിക്കേണ്ടിയിരുന്നവർ
കാലം തെറ്റി ഈ നൂറ്റാണ്ടിൽ എത്തിപെട്ടവർ
പുതുമയെ വെറുക്കുന്ന പഴമയുടെ
ചുളിഞ്ഞ മുഖങ്ങൾ ....( ബസിൽ വരുമ്പോൾ വഴി നീളെ പൂത്തു നില്ക്കുന്ന കൊന്നമരങ്ങളെ കണ്ടപ്പോൾ മനസ്സില് തോന്നിയത് ..:)    )


2 അഭിപ്രായങ്ങൾ:

  1. താളം തെറ്റിയ കണിക്കൊന്നകള്‍, പാവങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. എന്നിട്ടും പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്ന പോലെ ആകണം നമ്മളും.

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...