'ന്യൂ ഇയർ പ്രോഗ്രാം എന്താ ?'
കാണുന്ന എല്ലാവരും ചോദിക്കുന്ന ചോദ്യം ..
എന്നത്തേയും പോലെ, പുതുവത്സരം...
കലണ്ടർ മാറുന്നു , എഴുതുന്ന തീയതി മാറുന്നു എന്നതിൽ കവിഞ്ഞു മറ്റെന്തെങ്കിലും ഉണ്ട് എന്ന് തോന്നാറുതന്നെയില്ല ..
പുതിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷം ആഘോഷിക്കാൻ പറഞ്ഞു കൊണ്ട് കുറെ വിഷെസ് കിട്ടും ..
പുതിയ സ്വപ്‌നങ്ങൾ അങ്ങനെ ഒന്നുണ്ടോ? നടക്കാതെ പോയ സ്വപ്നത്തെ കൂടുതൽ തീവ്രതയോടെ കാണുകയല്ലേ വേണ്ടത്..;)
പുതു വർഷത്തിൽ വരുത്താൻ പോകുന്ന മാറ്റത്തെ കുറിച്ചാണ് ചിലര് ചോദിക്കുന്നത് ..എന്റെ രീതികളിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ ഞാൻ ഞാനല്ലാതെ ആയി പോകും എന്നുള്ളത് കൊണ്ട് പ്രത്യേകിച്ചു മാറാൻ ഉള്ള ശ്രമങ്ങൾ ഒന്നും നടത്തുന്നില്ല ..:)
എങ്കിലും എല്ലാവരും മുന്നോട്ടു നോക്കുമ്പോൾ ഞാൻ ഒന്ന് തിരിഞ്ഞു നോക്കുന്നു .....
ഏത് പ്രതിസന്ധി ഘട്ടത്തിലും കൂടെ ഉണ്ടായിരുന്ന ഒരു താങ്ങു നഷ്ടപെട്ടത് ഈ വർഷം ആയിരുന്നു ..ഒരിക്കലും നികത്താനാവാത്ത ഒരു വിടവ് ..
എങ്കിലും വഴിയിലെവിടെയോ വെച്ച് നഷ്ടമായ എന്നെ എനിക്ക് കണ്ടെത്താനായി എന്നത് ഈ വർഷത്തെ നേട്ടം.
"യു ബികേം മോർ നെഗറ്റീവ് , യു വേർ നോട്ട് ലൈക് ദിസ് " എന്ന് പറഞ്ഞു എന്നെ എനിക്ക് നഷ്ടമായി എന്ന് മനസിലാക്കി തന്ന സന്മനസ്സിന് നന്ദി. ഇപ്പോൾ എന്തിനും ഏതിനും ചിരിക്കാൻ കഴിയുന്ന , നെഗറ്റീവ് ചിന്തകൾക്ക് ഇടം നല്കാത്ത, ഉള്ളിന്റെ ഉള്ളിൽ ഐ അം ഹാപ്പി എന്ന് പറയുന്ന എന്നെ ഞാൻ വീണ്ടെടുത്തിരിക്കുന്നു. എന്റെ ഇല്ലായ്മകളെ , കുറവുകളെ ചൂണ്ടി കാണിച്ചു എന്നിൽ നിരാശയുടെ നിഴലുകൾ വീഴ്ത്തുന്നവരെ നോക്കി ഐ അം ഹാപ്പി വിത്ത് വാട്ട് ഐ ഹാവ് എന്ന് പറയാൻ കഴിയുന്നു..
Jennifer Relax!!
ഇത് പോലെ തന്നെ മനസ്സിൽ നിറയെ സ്നേഹവും സന്തോഷവും ഇനിയും ഉണ്ടാകും എന്ന വിശ്വാസത്തോടെ ഈ വഴി പോയവർക്ക് , പ്രോത്സാഹിപ്പിച്ചവർക്ക് , എന്ത് പറ്റി പോസ്റ്റൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ചു ഭ്രാന്തുകൾ എഴുതി നിറക്കാൻ പ്രോചോദനം തന്നവർക്ക് എല്ലാവർക്കും സന്തോഷത്തിന്റെ നന്മയുടെ സ്നേഹത്തിന്റെ ഒരു പുതു വർഷം ആശംസിക്കുന്നു ...:)

നമുക്ക് നന്മ നേരാൻ ആരെങ്കിലും ഉണ്ടല്ലോ എന്നൊരു തോന്നൽ ആണ് ഒരു ആശംസ വരുമ്പോൾ തോന്നുന്നത്. പക്ഷേ ആശംസകളുടെ യാന്ത്രികത നമ്മെ നിരാശപ്പെടുത്തുന്നു. അവയുടെ അർത്ഥ ശൂന്യത വെളിവാക്കുന്നു.
മറുപടിഇല്ലാതാക്കൂ