2016, ജൂലൈ 21, വ്യാഴാഴ്‌ച

ചുറ്റും  സ്വപ്‌നങ്ങൾ
പൂക്കുന്ന പൂന്തോട്ടമുള്ള 
ഒരു വീട് വെക്കണം
സ്നേഹം കൊണ്ട് ചുമരുകൾ
വാത്സല്യം കൊണ്ട് മേല്ക്കൂര
ഇണക്കവും പിണക്കവും
ഇടകലർത്തി തറയോട് പാകണം
അതിന്റെ  കളങ്ങളിൽ
കക്കു കളിക്കണം
ക്ഷീണിച്ചു തളരുമ്പോൾ
സ്നേഹചുമരിൽ  ചാരണം
കൈകകളാൽ  പുണരുമ്പോൾ
വാത്സല്യം പൊഴിയണം
അപ്പോൾ സ്വപ്നപൂക്കൾ
കാറ്റിനോട് കിന്നാരം പറയുകയാകും 

2 അഭിപ്രായങ്ങൾ:

Thank you for your comments & suggestions :) - suma

ഉന്മാദം

വഴി നീളെ വിരിഞ്ഞു നിൽക്കുന്ന മഞ്ഞപൂക്കൾ കത്തുന്ന വെയിലിൽ വിരിയുന്ന ഭ്രാന്ത് പൂക്കളിൽ നിന്നൊരു കിരണം നെറ്റിയെ തലോടുന്നു എന്റെ സിരകളിൽ ഭ്ര...