പ്രണയിക്കുന്നത് എപ്പോഴും മനുഷ്യനെ ആയില്ലെങ്കിലും മനഃസാക്ഷിയുള്ളവനെ ആയിരിക്കണം
ഒരു ദേഹണ്ണക്കാരന്റെ കൈപുണ്യത്തോടെ അവൻ
നിന്നിലെ സ്നേഹക്കൂട്ടിനെ ഇളക്കി കൊണ്ടേയിരിക്കും
പ്രണയത്തിന്റെ വേഗവും ആവേഗവും നോക്കി
ഭൗതികതയിൽ അവൻ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തും
ഒരു കവിയുടെ ഭാവനയോടെ അവൻ
നിന്നിലെ വെയിലിലേക്കിറങ്ങി മഴയായി പൊഴിയും
നിന്റെ ഉള്ളിലെ ശൂന്യതയെ ,
നിന്റെ വാക്കുകളിലെ അർത്ഥമില്ലായ്‌മയെ
ഒറ്റ നോട്ടത്തിൽ ഒരു പൂവാക്കി മാറ്റി ,
ഒരു ചേർത്തണക്കലിൽ മറ്റൊരു വസന്തം വിരിയിക്കും
ചുംബനങ്ങളിലൂടെ സ്നേഹം പകർച്ചവ്യാധിയാക്കി മാറ്റി നിന്നിലേക്കും ലോകത്തിലേക്കും അവൻ പടർത്തി കൊണ്ടേയിരിക്കും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank you for your comments & suggestions :) - suma