ഒരു മിനി കഥ
(സംഭവ കഥ)
പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു പുഴയുണ്ടായിരുന്നു. അവിടെ ഒരു കുളിക്കടവും, കുളിക്കടവിന് കുറച്ചു മാറി ആളുകൾക്ക് അക്കരക്കും ഇക്കരക്കും കടക്കാനുള്ള കടവും ഉണ്ടായിരുന്നു.
ആ കുളിക്കടവിൽ ആണ്പെണ് ഭേദമില്ലാതെ ആളുകൾ കുളിക്കുകയും അലക്കുകയും ചെയ്യുമ്പോൾ തന്നെ കടവ് കടന്നു ആളുകൾ അക്കരക്കും ഇക്കരക്കും പോകുമായിരുന്നു. ആരും ആരെക്കുറിച്ചും പരാതി പറയുകയോ ചീത്ത വിളിക്കുകയോ ഒന്നുമില്ലാതെ തന്നെ കാലം മുന്നോട്ടു പോയി.
അങ്ങനെ ഒരു ദിവസം ആ നാട്ടിലേക്ക് മറ്റൊരു നാട്ടിൽ നിന്നും കുറച്ചു പേർ വന്നു. അവരും കുളിക്കടവ് ഉപയോഗിക്കാൻ തുടങ്ങി. പക്ഷെ കുറച്ചു കാലം കഴിഞ്ഞപ്പോൾ പുഴ കടന്നു പോകുന്നവർ ആകെ വിഭ്രാന്തിയിൽ ആയി. അത് വരെ ഇല്ലാത്ത ഒരു പുതിയ ശീലം കുളക്കടവിൽ തുടങ്ങിയത് കൊണ്ടായിരുന്നു അത്. ശീലമെന്താണെന്നു വെച്ചാൽ കുളിക്കടവിൽ ഉള്ളത് മറുനാട്ടുകാർ ആണെങ്കിൽ ആരെങ്കിലും കടവ് കടക്കാൻ വന്നാൽ അവർ ഉടനെ വിളിച്ചു പറയും
ഇങ്ങോട്ടോക്കി.. ഇങ്ങോട്ടോക്കി ,ഇങ്ങോട്ടോക്കല്ലേ ട്ടൊ..
ഓരോന്നു കാണുമ്പോൾ ഈ കഥ ഒക്കെ വെറുതെ ഓർമ്മയിൽ ഇങ്ങനെ നിറയുന്നു.

നമ്മുടെ മുഖത്തേക്ക് തുറിച്ചുനോക്കിക്കൊണ്ട് എന്നെ തുറിച്ചുനോക്കല്ലേ എന്ന് പറഞ്ഞ വിപ്ലവകരമായ ഫോട്ടോ പോലെ അല്ലേ?
മറുപടിഇല്ലാതാക്കൂ😂😂😂😂
ഇല്ലാതാക്കൂ