2011, ജനുവരി 1, ശനിയാഴ്‌ച

മണി പ്ലാന്റ്

ഓട്ടകയ്യില്‍ കാശൊന്നും നില്കാതെ ആയപ്പോള്‍ ആണ് ഒരു സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ചു ഞാന്‍ വീടിനു ചുറ്റും മണി പ്ലാന്റ് വെച്ച് പിടിപ്പിച്ചത് . ഓരോ പുതിയ ഇല അതില്‍ ഉണ്ടാകുമ്പോഴും ഞാന്‍ സന്തോഷിച്ചു. മണി പ്ലാന്റ് നിറയെ ഇലകള്‍ ഉണ്ടാകുന്നതു പോലെ എന്റെ കയ്യിലും കാശ് നിറയുമെന്നു ഞാന്‍ സ്വപ്നം കണ്ടു. ഒരു ദിവസം അതിന്റെ ഇലയില്‍ കണ്ട ചൊരിയന്പുഴുവിനെ ഞാന്‍ എടുത്തു കളഞ്ഞു. പിന്നെ ദിവസം കഴിയുന്തോറും ഇലകളില്‍ നിറയെ പുഴുക്കള്‍.അവിടെ നിന്നും ഓരോന്നായി എന്റെ ജനലിലേക്കും കിടക്കയിലേക്കും വരാന്‍ തുടങ്ങിയപ്പോള്‍ എന്റെ ഉറക്കം മുഴുവനും പോയി..ഇത് വരെ കാശില്ലാത്ത ടെന്‍ഷന്‍ മാത്രം ആയിരുന്നു..ഇപ്പോള്‍ ഉറക്കം കൂടെ നഷ്ട്പെട്ടു...

1 അഭിപ്രായം:

  1. ha ha ha അതെ ആരെങ്കിലും പറയുന്നത് കേട്ടാല്‍ ഇതുപോലെ ഇരിക്കും..advice വേണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ പോരെ ...കാശു കയ്യില്‍ നില്‍കാന്‍ ഉള്ള വഴി ഞാന്‍ പറഞ്ഞു തരില്ലേ .....

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...