2013, ഡിസംബർ 31, ചൊവ്വാഴ്ച

വാർഷികാവലോകനം

മഞ്ഞുതുള്ളിയായി ഇ-ലോകത്തേക്ക് കടന്നു വന്നിട്ട് മൂന്നു വർഷം കഴിയുന്നു . ഞാൻ ഒരു സാഹിത്യകാരിയോ എഴുത്തുകാരിയോ  ഒന്നുമല്ല, എന്റെ ഉള്ളിലെ ചില ചിന്തകളെ കുറിച്ചിടാൻ ഞാൻ കണ്ടെത്തിയ ഒരിടം മാത്രം ആയിരുന്നു ഇവിടം . എന്റെ ഭ്രാന്തൻ ചിന്തകൾ വായിക്കാനും അഭിപ്രായം പറയാനും ശ്രി. അജിത്തിനെ പോലുള്ളവർ സമയം കണ്ടെത്തിയപ്പോൾ തോന്നിയതെല്ലാം എഴുതികൂട്ടാൻ എനിക്കും ഒരു പ്രേരണ ആയി. നന്ദി, വന്നവർക്കും വായിച്ചവർക്കും പ്രോത്സാഹിപ്പിച്ചവർക്കും എല്ലാവർക്കും...

അവസാന നിമിഷത്തിലേക്ക്‌ കുതിക്കുന്ന വർഷത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ വലിയ നഷ്ടങ്ങളും ചെറിയ നേട്ടങ്ങളും കൊച്ചു അത്ഭുതങ്ങളും ആയി ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് .

ഈ വർഷത്തിലെ ഏറ്റവും വലിയ നഷ്ടം ആയിരുന്നു എന്റെ അമ്മയുടെ വേർപാട്‌. സ്വന്തം ജീവിതത്തിലേക്ക് മാത്രം തല താഴ്ത്തിയിരുന്ന ബന്ധുക്കളെയും ബന്ധങ്ങളെയും കൂട്ടിയിണക്കി സ്നേഹം ആണ് എല്ലാത്തിലും വലുത് എന്ന് പഠിപ്പിച്ച ഒരു പാവം സ്ത്രീ, അതായിരുന്നു അമ്മ . ആദ്യം ഭർത്താവിനു വേണ്ടി ജീവിച്ചു , പിന്നെ മക്കൾക്ക്‌ വേണ്ടി. എന്നെങ്കിലും അമ്മ അമ്മക്ക് വേണ്ടി ജീവിച്ചിരുന്നോ എന്നോർക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നും .അമ്മയുടെ നല്ല ഗുണങ്ങളിൽ ഒന്ന് പോലും സ്വാംശീകരിക്കാൻ നോക്കിയില്ലെങ്കിലും അമ്മ ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ ആ  ജീവിതം എന്നെ പഠിപ്പിച്ചു . ആരോടും നോ പറയാതെ എല്ലാം തലയിലേറ്റി വാക്കിനും പ്രവർത്തിക്കുമിടയിൽ കിടന്നു ശ്വാസം മുട്ടുന്ന അമ്മയെ കണ്ടാണ്‌ പറ്റാത്ത കാര്യങ്ങൾക്ക് ഉറച്ച സ്വരത്തിൽ നോ പറയാൻ ഞാൻ പഠിച്ചത് . നൂല് അറ്റുപോയ മുത്തുകളെ പോലെ ആയി എല്ലാവരും. എങ്കിലും അവിടെയും ചില നന്മകൾ ഉണ്ടായി . കണ്ടാൽ മിണ്ടാത്തവരും അറിയാത്തവരും പരസ്പരം ഒന്നായി. അദൃശ്യമായ ഒരു സാന്നിധ്യമായി ഈ കണ്ണികളെ എന്നും കൂട്ടിയിണക്കി അമ്മ ഉണ്ടാകും ഇവിടെ ഉറപ്പാണ്‌ .

വിഷമസ്ഥിതിയിൽ കൂടെ ഉണ്ടാകുമെന്ന് കരുതിയിരുന്നവർ ആരും  തന്നെ കൂടെ ഉണ്ടായിരുന്നില്ല.പക്ഷെ ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലർ വന്നു തൊട്ടപ്പോൾ ഒറ്റക്കല്ല ആരെങ്കിലും ഒക്കെ ഉണ്ടാകും കൂട്ടായി എന്നുറപ്പായി. അല്ലെങ്കിലും ദൈവം അങ്ങനെ ആണ്, ഇനി എന്ത് ചെയ്യണം എന്നറിയാതെ തളർന്നിരിക്കുമ്പോൾ ഞാൻ ഇല്ലേ കൂടെ പേടിക്കുന്നതെന്തിനാ  എന്ന് ചോദിച്ചു പിടിച്ചെഴുന്നേൽപ്പിക്കാറുണ്ട് പലപ്പോഴും. കുരുങ്ങി മുറുകുമെന്ന് തോന്നിയ ചില കണ്ണികളെ മനപൂർവ്വം അറുത്തു മാറ്റിയപ്പോൾ കിട്ടിയ ആശ്വാസം ചെറുതല്ല. വാക്കുകൾ വെറും പൊള്ള ആണെന്നും അവ പാലിക്കാൻ ഉള്ളതല്ലെന്നും മനസിലാക്കി തന്ന ചെറിയ സംഭവങ്ങൾ... എല്ലാത്തിനും  ഒടുവിൽ ഞാൻ എന്നെ മനസിലാക്കിയ ചില മുഹൂർത്തങ്ങൾ... മുഖങ്ങളേക്കാൾ കൂടുതൽ മുഖംമൂടികൾ ആണെന്നു മനസിലായ ചില നേരങ്ങൾ.. മുഖംമൂടികൾ അഴിഞ്ഞു വീണ മുഖങ്ങൾ കണ്ട സന്തോഷം... കണ്ട സ്വപ്നങ്ങളിൽ ചെറുതെങ്കിലും ചിലതൊക്കെ യാഥാർത്ഥ്യമായ ചാരിതാർത്ഥ്യം... കുഴഞ്ഞു മറിഞ്ഞതെങ്കിലും ഒരു ബ്ലെസ്സ്ഡ് ലൈഫ് ആണ് എനിക്കെന്നു തോന്നിച്ച ചില സന്ദർഭങ്ങൾ..

സ്വപ്നങ്ങൾ ആണ് എന്റെ കൂട്ടുകാർ...
ശുഭാപ്തിവിശ്വാസം ആണ് എന്റെ വഴികാട്ടി...
ആത്മവിശ്വാസം ആണെന്റെ കരുത്ത് ....

 ഏതു പ്രതിസന്ധിയെയും നേരിടാൻ ഇവർ മൂന്നും എന്റെ കൂടെ എന്നും ഉണ്ടാകുമെന്ന വിശ്വാസത്തോടെ മഞ്ഞുതുള്ളിയെ തൊട്ടറിയാൻ വന്ന, വരുന്ന എല്ലാ സഹൃദയർക്കും എന്റെ പുതുവത്സര ആശംസകൾ ...:)

HAPPY NEW YEAR TO ALL MY FRIENDS  &  WELL WISHERS


(Picture courtesy: Google)


12 അഭിപ്രായങ്ങൾ:

  1. പുതുവര്‍ഷം പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും നല്‍കട്ടെ...

    ഹൃദ്യമായ പുതുവത്സരാശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  2. നല്ല ദിവസങ്ങളും ഒരു പക്ഷെ മോശം ദിവസങ്ങളും ഇനിയും ഉണ്ടാവും പക്ഷെ നല്ല ദിവസങ്ങൾ വളരെ പതുക്കെയും മോശം ദിവസങ്ങൾ ഉണ്ടാവതെയോ അഥവാ ഉണ്ടായാൽ പെട്ടെന്ന് തന്നെയോ കടന്നു പോകട്ടെ ആശംസകൾ വര്ഷം മാറുന്നില്ല ഒരു മാറുന്നത് ഒരു എണ്ണൽ സംഖ്യ മാത്രം

    മറുപടിഇല്ലാതാക്കൂ
  3. ബൂലോകത്തേക്ക് കടന്നുവന്നിട്ട് രണ്ടുവർഷം കഴിയുന്നു. ഇതിനോടകം ഒരുപാട് നല്ല എഴുത്തുകാർ ഇവിടെനിന്നും എഴുത്തുപേക്ഷിച്ച് പോയി. അവരെയൊക്കെ കണ്ടുപിടിക്കാൻ എല്ലാവരും സഹായിക്കുമോ ?

    Happy 2014......:)

    മറുപടിഇല്ലാതാക്കൂ
  4. ഏതു പ്രതിസന്ധിയെയും നേരിടാൻ സ്വപ്നങ്ങൾ, ശുഭാപ്തിവിശ്വാസം, ആത്മവിശ്വാസം.. ഇത്രയും മതിയോ?? ആാ statement എനിക്ക് അത്രേം ഇഷ്ടം ആയില്ല... എന്നാലും adjust ചെയ്യുന്നു.. !!! -:)
    ഹൃദയം നിറഞ്ഞ പുതുവത്സരാസംസകൾ !!

    മറുപടിഇല്ലാതാക്കൂ
  5. സ്വപ്‌നങ്ങള്‍ യഥാര്ത്യമാവാന്‍ ആത്മ വിശ്വാസത്തോടെ ശുഭാപ്തിവിശ്വാസം കൈമുതലാക്കി മുന്‍പോട്ടു പോവുക


    പുതുവത്സരാസംസകൾ !

    മറുപടിഇല്ലാതാക്കൂ
  6. മുഖങ്ങളേക്കാൾ കൂടുതൽ മുഖംമൂടികൾ ആണെന്നു മനസിലായ ചില നേരങ്ങൾ.. സത്യം....
    പുതുവത്സരാശംസകള്‍‍‍‍‍‍‍‌‍.....

    മറുപടിഇല്ലാതാക്കൂ
  7. മുഖം മൂടി അഴിഞ്ഞപ്പോൾ കണ്ട മുഖം എങ്ങനെ? ഏതാ നല്ലത് ? സന്തോഷം നിറഞ്ഞ ഒരായിരം മുത്തുകൾ കൊണ്ട് നിറയട്ടെ അടുത്ത കൊല്ലത്തെ തിരിഞ്ഞു നോട്ടം :)

    മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...