2011, ജൂലൈ 13, ബുധനാഴ്‌ച

ക്ഷമാപണം

യാദൃചികം ആയിരുന്നില്ല ആ കണ്ടുമുട്ടല്‍ ..വര്‍ഷങ്ങളുടെ അന്വേഷണം ..അതിന്റെ പര്യവസാനം..
കണ്ടുമുട്ടല്‍ ആയിരുന്നില്ല ..ഒരു ഫോണ്‍ കാള്‍ മാത്രം
മനസ്സില്‍ ഇടയ്ക്കിടെ നൊമ്പരപെടുത്തിയിരുന്ന ഒരു തെറ്റ് ..
ഓര്‍മകളില്‍ വിടരുന്ന ഹോസ്റ്റല്‍ ജീവിതത്തിലെ തമാശകള്‍ക്കിടയില്‍ മനസിലേക്ക് കയറുന്ന വേദന..
ഒരു അര ബക്കറ്റ്‌ വെള്ളവും പിന്നെ കുറെ റെക്കോര്‍ഡ്‌ ബുക്സും..
ദേഷ്യം, വാശി, ദുര്‍ബുദ്ധി..പക്വതയില്ലാത്ത ആ കാലത്ത് ചെയ്തു പോയ ഒരു തെറ്റ്..
ദേഷ്യം വന്നു കണ്ണ് കാണാതായപ്പോള്‍ നിന്റെ ഒരു വര്‍ഷത്തെ അധ്വാനത്തില്‍ ആണ് ഞാന്‍ വെള്ളം കോരി ഒഴിക്കുന്നതെന്ന് മനസിലായില്ല..
വര്‍ഷങ്ങള്‍ക്കു  ശേഷം ജീവിതത്തിന്റെ പരുക്കന്‍ മുഖങ്ങള്‍ കണ്ടപ്പോള്‍ ക്ഷമയും സഹനവും പഠിച്ചപ്പോള്‍ ദേഷ്യത്തെ കയ്പിടിയില്‍ ഒതുക്കാന്‍ അറിഞ്ഞപ്പോള്‍ ആദ്യം തോന്നിയത് നിന്നോട് മാപ്പ് ചോദിയ്ക്കാന്‍ ആയിരുന്നു..അന്ന് തുടങ്ങിയ അന്വേഷണം  ആണ് ഇന്ന് നിന്റെ അടുത്ത് എത്തിച്ചത്..
ഇപ്പോള്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും ഞാന്‍ ചോദിക്കുന്നു "മാപ്പ് അന്നത്തെ അപക്വമായ പെരുമാറ്റത്തിന്, എന്റെ ബുദ്ധി ഇല്ലായ്മക്ക് "
 
(സമര്‍പ്പണം : 21 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയ എന്റെ പ്രിയ കൂട്ടുകാരിക്ക്..)

11 അഭിപ്രായങ്ങൾ:

 1. ആശ്വാസം അല്ലേ സുമാ
  real good one, touching

  മറുപടിഇല്ലാതാക്കൂ
 2. 21 വര്‍ഷങ്ങള്‍ക്കു ശേഷം !!!!!!!!!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 3. പലപ്പോഴും അങ്ങനെയല്ലേ. ചെറുപ്പത്തിന്‍റെ ലഹരിയില്‍ ചെയ്ത പലതും പിന്നീട് മന്തതരമായി എന്ന് തോനിയെക്കം, ചിലതൊക്കെ തമാശയായി എടുക്കാനും.

  മറുപടിഇല്ലാതാക്കൂ
 4. മറവി, ഏറ്റവും നല്ല അനുഗ്രഹമാണ്..

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

മരണത്തിന്റെ തണുപ്പ്

ഉറക്കത്തിൽ ഞെട്ടിയുണർന്നപ്പോളാണ് ഉറങ്ങാതെ കിടക്കയിൽ ഇരിക്കുന്ന ഹരിയെ  കണ്ടത് . എന്താ ഇങ്ങനെ ഇരിക്കുന്നത് , ഉറങ്ങുന്നില്ലേ ? 'ഉറങ്ങാ...