2011, ജൂലൈ 20, ബുധനാഴ്‌ച

നിനക്കായി

എന്റെ അകവും പുറവും ഒരു പോലെ ചുട്ടു പൊള്ളുന്നു
മഴ എന്നോട് പിണങ്ങിയിരിക്കുന്നു..
ഇന്നലെ മോന്‍ സ്കൂളിലേക്ക് ഇറങ്ങിയ ഉടനെ ശക്തിയായ കാറ്റും മഴയും..
അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒക്കെ ഞാന്‍ മഴയെ ചീത്ത വിളിച്ചു
'ഇപ്പോള്‍ തന്നെ പെയ്യണം ആയിരുന്നോ, ആ കുട്ടി സ്കൂളില്‍, പോട്ടെ ബസില്‍ എങ്കിലും കേറിയിട്ടു പെയ്താല്‍  പോരായിരുന്നോ'
എന്റെ ചോദ്യങ്ങള്‍ക്ക് മഴത്തുള്ളികളുടെ ശക്തി കൂട്ടിയും  കുറച്ചും എന്തൊക്കെയോ പറഞ്ഞു മഴ..ദേഷ്യം കാരണം എനിക്കൊന്നും മനസിലായില്ല
എന്റെ ദേഷ്യം അതിന്റെ മൂര്‍ധന്യത്തില്‍ എത്തിയത് ഓഫീസിലേക്ക് പോകുമ്പോള്‍ ആയിരുന്നു..
തകര്‍ത്തു പെയ്ത മഴ വലിയങ്ങാടിയിലെ മത്സ്യ -  മാംസാവശിഷ്ടങ്ങളെ റോഡിലേക്ക് ഒഴുക്കി നാറുന്ന പുഴ ആക്കി മാറ്റിയപ്പോള്‍
എല്ലാം നനഞ്ഞു എലിയെ പോലെ വിറക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ പ്രാകി " ഒരു നശിച്ച മഴ"
എന്റെ ശബ്ദം അത്രയേറെ ഉയര്‍ന്നിരുന്നോ അറിയില്ല. സ്വിച്ചിട്ട പോലെ മഴ നിന്നു..
അതിനു ശേഷം ഞാന്‍ അവളെ കണ്ടിട്ടില്ലാ
ഈ വിരഹം എന്നെ ചുട്ടുപൊള്ളിക്കുന്നു..
നിനക്കറിയില്ലേ ഞാന്‍ നിന്നെ എത്ര മാത്രം സ്നേഹിക്കുന്നു എന്ന്
നീ ഇല്ലാതെ എനിക്ക് പറ്റില്ല എന്ന്
എന്നിട്ടും എന്നില്‍ നിന്നും മാറി നില്ക്കാന്‍ നിനക്കെങ്ങനെ കഴിയുന്നു
അപ്പോഴത്തെ ദേഷ്യത്തില്‍ ഞാന്‍ അങ്ങനെ പറഞ്ഞതാണ്‌ ..
എന്റെ മനസ് തണുക്കാന്‍ എനിക്ക് നോര്‍മല്‍ ആയി ചിന്തിക്കാന്‍ കഴിയണം എങ്കില്‍ നീ കൂടെ വേണം..
 നീ ഇല്ലാത്തപ്പോള്‍ ഞാന്‍ ഞാന്‍ അല്ലാതെ ആകുന്നു..
വരില്ലേ നീ ..നിന്റെ നനുത്ത തുള്ളികളുടെ തൂവല്‍ സ്പര്‍ശവുമായി..
എന്റെ ഉള്ളിനെ,  തപിക്കുന്ന ശരീരത്തെ തണുപ്പിക്കാന്‍..

8 അഭിപ്രായങ്ങൾ:

 1. Aara paranje mazhene cheetha paranj oodikaan...grrrrr

  Goooood one sumaaa hehe

  മറുപടിഇല്ലാതാക്കൂ
 2. സൌന്ദര്യ പിണക്കം അല്ലേ .. നല്ല രസം വായിക്കാന്‍ :)

  മറുപടിഇല്ലാതാക്കൂ
 3. മഴ പെയ്യാനും പെയ്യാതിരിക്കാനുമുള്ള സാധ്യത ഉള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ശ്രദ്ധിക്കുക ! :)
  .
  നന്നായി എഴുതി....

  മറുപടിഇല്ലാതാക്കൂ
 4. നിങ്ങള്‍ടെ സൌകര്യത്തിന് പെയ്യാനല്ലേ അവള്.
  അങ്ങനന്നെ വേണം.
  അത്ര രസായി തോന്നീല്യ ((“നശിച്ച മഴ“ എന്ന് പറഞ്ഞതല്ലേ))
  ;)

  ആശംസകള്‍

  (ആ വേഡ് വെരിഫിക്കേഷന്‍ എട്ത്ത് കളയോ‍ാ‍ാ‍ാ..))

  മറുപടിഇല്ലാതാക്കൂ
 5. < ഭ്രാന്തമായ എന്റെ ചിന്തകള്‍...ചില കാഴ്ചകള്‍ നല്‍കുന്ന കൊച്ചു വേദനകള്‍...അത് കുറിച്ചിടാന്‍ ഒരിടം.. >

  വളരെ വാസ്തവം.

  മറുപടിഇല്ലാതാക്കൂ
 6. വായിച്ചിട്ട് കണ്ണ് വേദനിക്കുന്നു ചേച്ചീ ...
  ഫോണ്ടിന്റെ കളറും ബാക്ഗ്രൌണ്ട് കളറും ഒന്ന് മാറ്റിയാല്‍ നന്ന്.
  (ഇനി എന്റെ കണ്ണിന്റെ കാലപ്പഴക്കം കൊണ്ടാണോ?)

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...