2011, ജൂലൈ 16, ശനിയാഴ്‌ച

എനിക്ക് പറയാന്‍ ഉള്ളത്

ന്യൂ പോസ്റ്റൊന്നും ഇല്ലേ ..ഓണ്‍ലൈനില്‍ സുഹൃത്തുകളുടെ അന്വേഷണം..
ഞാന്‍ എഴുതിയിരുന്നത് ഭ്രാന്തമായി അലഞ്ഞു തിരിഞ്ഞിരുന്ന എന്റെ ചിന്തകളെ ആയിരുന്നു
ഇപ്പോള്‍ ചിന്തകളെ തടവറയില്‍ ഇട്ടു.. അക്ഷരങ്ങള്‍ വഴി മുടക്കി നില്‍ക്കുന്നു
കണ്ണ് മറച്ച കുതിരയെ പോലെ അദൃശ്യമായ കടിഞ്ഞാണ്‍ വലികളാല്‍ നിയന്തിക്കപെട്ടു
മുന്നോട്ടു പോയ്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെ എഴുതാന്‍ കഴിയും ..
എന്റെ ചിന്തകളെ ഉണര്ത്തിയിരുന്ന കാഴ്ചകള്‍ ഞാന്‍ കാണുന്നില്ല
കാണേണ്ട കാഴ്ചകളെ കാണാതിരിക്കാന്‍ എന്റെ കാഴ്ചകളെ മറച്ചിരിക്കുന്നു
ശബ്ദങ്ങള്‍ കേള്‍ക്കാതെ ഇരിക്കാന്‍ ചെവികള്‍ കൊട്ടിയടച്ചിരിക്കുന്നു
കാണാതെയും കേള്‍ക്കാതെയും എനിക്കെങ്ങനെ ചിന്തിക്കാന്‍ കഴിയും?
ചിന്തിക്കാതെ, കാണാതെ , ഞാന്‍ ഞാന്‍ അല്ലാതെ ആകുമ്പോള്‍  എനിക്കെങ്ങനെ എഴുതാന്‍ കഴിയും ?

4 അഭിപ്രായങ്ങൾ:

 1. break free from the cocoon
  be urself, which u can do ofcourse , under whatever circumstances it may be
  mind is urs.. and thoughts too
  i hate to see u harnessed.. come bacccccccccck dear

  മറുപടിഇല്ലാതാക്കൂ
 2. you should unleash yourself...the perfect way you can do it is by writing...since you have that talent you should not hesitate...come on dear...move on!!

  മറുപടിഇല്ലാതാക്കൂ
 3. അത് പറ്റില്ല....
  .
  "എന്റെ ചിന്തകളെ ഉണര്ത്തിയിരുന്ന കാഴ്ചകള്‍ ഞാന്‍ കാണുന്നില്ല
  കാണേണ്ട കാഴ്ചകളെ കാണാതിരിക്കാന്‍ എന്റെ കാഴ്ചകളെ മറച്ചിരിക്കുന്നു
  ശബ്ദങ്ങള്‍ കേള്‍ക്കാതെ ഇരിക്കാന്‍ ചെവികള്‍ കൊട്ടിയടച്ചിരിക്കുന്നു"
  .
  ഇതെല്ലം ചെയ്യാന്‍ പറ്റുമെങ്കില്‍ തിരികെ വരാന്‍ നിഷ്പ്രയാസം കഴിയണം....
  പ്രതിപ്രവര്‍ത്തനം അത്യന്താപേക്ഷിതം ആണ്. അടച്ച ചെവികളെ ബലമായി തുറക്കാനും സ്വയം മറച്ച കാഴ്ചകളെ കണ്ണ് തുറന്നു കാണാനും ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ..

  മറുപടിഇല്ലാതാക്കൂ
 4. You become writer by writing. It is a yoga.
  - R.K Narayanan!

  Open up and keep writing..

  മറുപടിഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

അന്വിത

വരാന്തയിൽ  തൂണും ചാരി വലത് കൈ കൊണ്ട് തലക്കു  മീതെ തൂണിനെ ഒന്ന് ചുറ്റിപിടിച്ചു ഉള്ളിൽ കിടന്നു കുങ്ഫു കളിക്കുന്ന കുഞ്ഞികൈകളുടെ അനക്കം അറിയാനാ...