2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

MIND?...... DON'T MIND!!!

അടുത്ത അഞ്ചു വർഷത്തെ കമ്പനിയുടെ വളർച്ച പ്ലാൻ ചെയ്യുന്നതിനിടയിൽ ആണു മൊബൈൽ റിംഗ് ചെയ്തതു . ജോലിയിലുള്ള  'ആത്മാർത്ഥത' കൊണ്ട്   ആകാശം  ഇടിഞ്ഞു വീണാലും ഞാൻ ശ്രദ്ധിക്കാറില്ല. ചെയ്യുന്ന ജോലിയുടെ പ്രാധാന്യം, ഇടുന്ന ഒരു പൂജ്യം കുറയുകയോ കൂടുകയോ ചെയ്താൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതെല്ലാം നന്നായി അറിയുന്നത് കൊണ്ട്  ആ ഭാഗത്തേക്ക് നോക്കാൻ തന്നെ പോയില്ല. പലപ്പോഴും ജോലിക്കിടയിൽ മൃദുലവികാരങ്ങൾ ഒന്നും തന്നെ എത്തിനോക്കാറില്ല. ഉത്തരവാദിത്വത്തിന്റെ  ഉണ്ടക്കണ്ണുകൾ  അതിനു സമ്മതിക്കില്ല എന്ന് പറയാം. പിന്നീടു ഫോണ്‍ എടുത്തു നോക്കുമ്പോൾ മൂന്നു മിസ്സ്ഡ് കാളുകളും ഒരു മെസേജും.അതും ഏറ്റവും അടുത്ത സുഹൃത്തിന്റെ. എന്നിട്ടും തിരിച്ചു വിളിക്കാനോ മെസ്സേജിനു മറുപടി   ഇടാനോ മെനക്കെട്ടില്ല.

വൈകുന്നേരത്തെ ബസ്‌ യാത്രയിൽ ആണ് അന്നന്നത്തെ ചെയ്തികളുടെ കൂട്ടികിഴിക്കൽ നടക്കാറുള്ളത്. ഫോണ്‍ എടുക്കാതിരുന്നത് ശരിയായോ എന്ന ചോദ്യത്തിനു മീശ പിരിച്ചുകൊണ്ട് ഉത്തരം  'ഒരു തെറ്റുമില്ല'.  ഉത്തരം മനസ്സിൽ നിന്നല്ല, അപ്പോൾ മനസ്സ് എവിടെ പോയി? ഇത്തരം ചോദ്യങ്ങൾക്കു മനസ്സിന് മാത്രമല്ലെ നല്ല ഉത്തരം കണ്ടെത്താൻ കഴിയൂ , പക്ഷെ എന്റെ മനസ്സ് , അതെവിടെ?

തലച്ചോറിലെ സൂപ്പർ കമ്പ്യുട്ടെറിനെ ഓണ്‍ ആക്കി തിരഞ്ഞു നോക്കാം . സെർച്ച്‌ വിൻഡോവിൽ മനസ്സ്  എന്നടിച്ചു. പെട്ടെന്ന് തന്നെ ഉത്തരം വന്നു

Your search - മനസ്സ് - did not match any documents.

ഈശ്വരാ എന്റെ മനസ്സ് !!

കീ വേർഡ്സ് മാറ്റി അടിച്ചുകൊണ്ടു തിരച്ചിൽ തുടർന്നുകൊണ്ടേയിരുന്നു. എപ്പോഴോ 'don't mind' എന്നടിച്ചപ്പോൾ അതാ കിടക്കുന്നു നിർവികാരതയുടെ ഉടുപ്പിൽ എന്റെ മനസ്സ്. എന്ത് പറ്റി എന്ന് ചോദിക്കേണ്ട കാര്യമില്ലായിരുന്നു. മനസ്സിന്റെ കൊച്ചു കൊച്ചു ചോദ്യങ്ങൾ, കൊച്ചു കൊച്ചു സന്തോഷങ്ങൾ എല്ലാം 'don't mind' എന്ന് പറഞ്ഞു ഗൌനിക്കാതെ ഇരിക്കുന്ന ചിത്രങ്ങൾ ഓർമയിൽ തെളിഞ്ഞു. മനസ്സിനെ സന്തോഷിപ്പിച്ചിട്ടു,  അടുത്തറിഞ്ഞിട്ടു എത്ര കാലം ആയി. കറുത്തിരുണ്ട ആകാശത്തിനു കീഴെ അലറിവിളിക്കുന്ന കടലിനെ കാണാനുള്ള ആഗ്രഹത്തെ , തിയേറ്ററിൽ പോയി സിനിമ കാണാനുള്ള മോഹത്തെ, കോളേജിലെ കൂട്ടുകാരോടൊപ്പം ഉള്ള പിക്നിക്‌ അങ്ങനെ എന്തൊക്കെ ആണ് സമയമില്ല എന്ന് പറഞ്ഞു  'don't mind' അടിച്ചു കളഞ്ഞത്. കീ കൊടുത്തു വിട്ട പാവയെ പോലെ രാവിലെ മുതൽ രാത്രി വരെയുള്ള ഓട്ടം.ഒന്നിനും നേരമില്ലാത്ത ഈ ഓട്ടം എവിടെ ചെന്നവസാനിക്കും എന്ന് ചിന്തിക്കവേ  തെളിഞ്ഞത് ഉടഞ്ഞ മണ്‍പാത്രത്തിന്റെ ഒരു ഭാഗം ആയിരുന്നു .

പിന്നെ ഒട്ടും വൈകിയില്ല സുഹൃത്തിനു ഒരു മെയിൽ ഇടാമെന്നു കരുതി ജി മെയിൽ തുറന്നു. അപ്പോഴേക്കും എന്തിനായിരുന്നു വിളിച്ചത് എന്നറിയിച്ചു കൊണ്ടുള്ള ഒരു മെയിൽ അവിടെ കാത്തുകിടക്കുന്നുണ്ടായിരുന്നു.അത് വായിച്ചപ്പോൾ ഫോണ്‍ എടുക്കാതിരുന്നത്  വലിയ തെറ്റായി പോയി എന്ന് തോന്നി. അതിന്റെ അവസാന വരികളിൽ എന്റെ കണ്ണും മനസ്സും ഒരു പോലെ ഉടക്കി.

I know u have got a serious reason.. otherwise u will answer my call any midnight..

വിശ്വാസം !!

ഈ വിശാസത്തിന് ഒരു  മിനിറ്റ് പോലും മാറ്റിവെക്കാൻ കഴിയാതെ ഇരുന്ന ഞാൻ ആരാണ്

Most Arrogant,Self Centered, Egotistical Person അല്ലെങ്കിൽ in short കൂപമണ്ടൂകം !!!



9 അഭിപ്രായങ്ങൾ:

  1. 'don't mind' നു അങ്ങനെയൊരു പ്രശ്നമുണ്ട് .എല്ലാം മറന്നു സ്വയം ചുരുങ്ങിചുരുങ്ങി കൂടും .എന്തൊക്കെ ആണെങ്കിലും വിശാസത്തിനു ഒരു മിനിറ്റെങ്കിലും മാറ്റിവയ്ക്കാന്‍ ശ്രമിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. Before long it will be too late to mind.. so start NOW! :-)
    Enjoyed the read.

    മറുപടിഇല്ലാതാക്കൂ
  3. Most Arrogant,Self Centered..കൂപമണ്ടൂകം !!!..ennekkurichaanalle umechi..hmm manassilaayi...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസിലായി അല്ലേ ..;)..എല്ലാവരും ഒരേ നുകത്തിൽ കെട്ടാവുന്നവർ ആണ് ..:)

      ഇല്ലാതാക്കൂ
  4. കാലില്‍ ഒരു മുറിവ് ഉണ്ടങ്കില്‍ ആ കാലായിരിക്കും എല്ലാടത്തും തട്ടി വേദനിപ്പിക്കുക, എന്തെങ്കിലും തിരയുമ്പോള്‍ കിട്ടേണ്ട സാധനം ഒഴികെ എല്ലാം കിട്ടും..അതുപോലെ തന്നെയാണ്.... ചില അത്യാവശ്യ 'കോളുകള്‍'! അവിടെ നമ്മള്‍ 'മുന്‍ഗണന' പ്രയോഗിക്കും. ആരുടെ 'അത്യാവശ്യം' ആണ് പ്രധാനം എന്ന്! അല്ലെങ്കിലേ ഒരു ആംഗലേയ വരി ഇല്ലേ? 'In this world no one is busy , it is all about priority' എനു മറ്റോ..? അത്രേ ഉള്ളു കാര്യം....
    കാര്യൊക്കെ കാര്യം, ഒരു അത്യാവശ്യത്തിനു വിളിച്ചാ എടുക്കണേ ;)

    മറുപടിഇല്ലാതാക്കൂ
  5. ആദ്യമായി ഈ ബ്ലോഗില്‍ എത്തുന്നു...എഴുത്ത് ശൈലിയായി രൂപപ്പെടുത്താതെ
    സ്വതസിദ്ധമായ സംസാര ശൈലിയില്‍ എഴുതുന്നതിനുള്ള ഒരു വായനാ സുഖം...
    വിഷയത്തിന്റെ സത്തയിലും അരുചി തോന്നിയില്ല...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം..സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി ..:)

      ഇല്ലാതാക്കൂ

Thank you for your comments & suggestions :) - suma

കൊതുകുജൻമം

 കൊലയാളി ആരെന്നറിയാത്ത ടെൻഷനിൽ ടി വിയിലേക്ക് കണ്ണും നട്ടു നഖം കടിച്ചിരിക്കുകയായിരുന്നു ശ്രീരഞ്ജിനി . പെട്ടെന്ന് അമ്മാ എന്നാരോ വിളിക്കുന്നതായ...